Tuesday 10 September 2013

CLEAN PONNANI : വൃത്തിയുള്ള നാടിനായി വൃത്തിയുള്ലൊരു കൂട്ടായ്മ .

ഏകദേശം ഒരു വർഷം മുൻപാണ്‌ നമ്മുടെ ഗ്രൂപ്പിൽ പൊന്നാനിയിലെ മാലിന്യ പ്രശനങ്ങളെ കുറിച്ച് ചർച്ച തുടങ്ങുന്നത്. ക്രിയാത്മക ചർച്ചകളുടെ പുരോഗതി ഒരു പുതിയ ആശയത്തിന് തുടക്കം കുറിച്ചു . മാലിന്യ രൂക്ഷമായ നമ്മുടെ നാട്ടിൽ ഈ പ്രശനം കൈകാര്യം ചെയ്യാൻ ബന്ധപെട്ട അധികൃതര്‍ പരാജയപെട്ട സാഹജര്യത്തിലാണ് നമ്മൾ മുന്നോട്ടു വരുന്നത്. 

ആദ്യമായി പൊന്നാനിയിലെ പൌര പ്രമുഖരെ വിളിച്ചു കൂട്ടുകയും അവർക്കിടയിൽ ചർച്ച ചെയ്യുകയും ആ ചർച്ചകളുടെ ഫലമായി ഒരു ജനകീയ കമ്മിറ്റി രൂപികരിച്ചു മുന്നോട്ടു പോകാനും തീരുമാനിച്ചു. മാലിന്യ പ്രശ്നം രൂക്ഷമായ രണ്ടു വാർഡുകൾ തിരഞ്ഞെടുത്തു പഠനം നടത്താനും, വികേന്ദ്രീകൃത മാലിന്യ നിർമ്മാർജ്ജന രീതിയാണ് പൊന്നാനിക്കു അഭികാമ്യം എന്നും ചർച്ചയിൽ തീരുമാനം ആയി. 



നിർഭാഗ്യവശാൽ ഈ ജനകീയ കമ്മിറ്റി കടലാസിൽ തന്നെ ഒതുങ്ങുന്നതാണ് പിന്നീടുള്ള രണ്ടു മാസത്തെ പ്രവർത്തനത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചത് . പക്ഷെ ഗ്രൂപ്പിന് ഇതു പാതി വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല. ഒരു ജനകീയ പ്രശ്നത്തിനു ഒരു പരിഹാര മാർഗ്ഗം കണ്ടെത്തണം എന്ന നിശ്ചയധാര്ട്യം മുറുകെ പിടിച്ചു നമ്മൾ മുന്നോട്ടു നീങ്ങി. 

ഈ അവസരത്തിൽ നമ്മുടെ ടീം വികേന്ദ്രീകൃത മാലിന്യ നിരമ്മാർജ്ജനത്തെ കുറിച്ച് പഠിക്കാൻ തിരൂർ പോളി ടെക്നിക് സന്ദർശിക്കുകയുണ്ടായി. ഗാർഹിക മാലിന്യങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ സംസ്ക്കരിക്കാൻ കഴിയുന്ന പൈപ്പ് കമ്പോസ്റ്റ് രീതിയെ കുറിച്ച് കൂടുതൽ അറിയുകയും പഠിക്കുകയും ചെയുന്നത്. പഠനങ്ങളുടെയും നിരീക്ഷണങ്ങള്ടെയും അടിസ്ഥാനത്തിൽ ഈ രീതി പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തു. 

ഒന്നാം ഘട്ടം : 
പൈപ്പ് കമ്പോസ്റ്റ് രീതി പരീക്ഷണ അടിസ്ഥാനത്തിൽ പൊന്നാനി ഫേസ് ബുക്ക്‌ ഗ്രൂപ്പിന്റെ മുഴുവൻ കമ്മിറ്റി അംഗങ്ങളുടെ വീട്ടിലും സ്ഥാപിച്ചു. ഇതിന്റെ ഉത്ഘാടനം നിർവഹിച്ചത് പൊന്നാനി മുൻസിപ്പൽ കൌണ്‍സിലർ ശ്രീമതി കമല ടീച്ചർ ആയിരുന്നു. 


രണ്ടാം ഘട്ടം :
ഒന്നാം ഘട്ടത്തിൽ പദ്ധതിയിൽ നിന്നും ലഭിച്ച അനുകൂല പ്രതികരണം ഈ ജനകീയ പദ്ധതി മാലിന്യ പ്രശനം രൂക്ഷമായ പൊന്നാനിയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കാൻ തീരുമ്മാനം എടുത്തു. ഈ ഘട്ടം പൊന്നാനിയുടെ എം.എൽ .എ പി ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഏകദേശം അൻപതോളം വീടുകൾ ഉൾപ്പെടുത്തിയാണ് ഈ ഘട്ടം നടപ്പിലാക്കിയത്. 


രണ്ടാം ഘട്ടത്തിന് ശേഷം, ഗ്രൂപ്പ്‌ പ്രതിനിധികൾ ഈ പദ്ധതിയെ വിലയിരുതതുകയും, പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ച വീടുകളില സന്ദർശനം നടത്തുകയും ചെയ്തു. പഠനങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ വസ്തുത , നമ്മൾ വിതരണം ചെയ്ത ലഘു ലേഖ അടിസ്തനാമാക്കി നല്ല രീതിയിൽ ഉപയോഗിക്കുവര്ക്ക് നല്ല ഫലം ലഭിക്കുന്നു. അതോടപ്പം ഇത്രയും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ രീതി പോലും ഉപയോഗിക്കാൻ വിമുകത  കാ ണിക്കുന്നവരും ഈ കൂട്ടത്തിലുണ്ടായിരുന്നു. നല്ല രീതിയിൽ ഉപയോഗിക്കുവര്ക്കു വേണ്ട പ്രോല്സാഹനം നല്കുകയും , രണ്ടാമത്തെ യുനിറ്റ് സ്ഥാപിക്കാൻ ആവശ്യപ്പെടുകയും, ഒട്ടും ഉപയോഗിക്കാത്തവർക്ക് വേണ്ട ബോധ വല്ക്കരണം നല്കുകയും ചെയ്തു.

മൂന്നാം ഘട്ടം : 
ഗ്രൂപിന്റെ പരിമിതികളിൽ നിന്നും കൊണ്ട് ഈ പദ്ധതി പൊന്നാനിയിലെ മുഴുവൻ പ്രദേശങ്ങളിലും വ്യാപിപ്പിക്കുക എന്നത് പ്രയാസകരമാണ്. അത് കൊണ്ട് തന്നെ ഈ പദ്ധതി നഗരസഭയുടെ സഹകരണത്തോടെ നടപ്പിൽ വരുത്താൻ അവർക്ക് മുന്നിൽ അവതരിപ്പിക്കേണ്ടതും ബോധ്യപ്പെടുത്തെണ്ടാതുമുണ്ട് പൊന്നാനി മുനിസിപ്പൽ അധികൃതർ പൈപ്പ് കമ്പോസ്റ്റ് രീതിയെ കുറിച്ച് പഠനം നടത്തിയത് തിരുവനന്തപുരത്തെ അടിഥാനമാക്കിയാണ്, നിർഭാഗ്യവശാൽ അവരുടെ പഠനം ഈ രീതി വേണ്ടത്ര വിജയകരം അല്ല എന്ന ധാരണയാണ് അവരിൽ ഉണ്ടാകിയത്, യഥാർത്തത്തിൽ തിരുവനന്തപുരത്ത് നടപ്പിലാക്കിയതിൽ വന്ന പാളിച്ചകൾ ആണ് അതിന്റെ പരാജയത്തിന്റെ കാരണം എന്നും, വേണ്ടത്ര മുൻകരുതൽ എടുത്തു നല്ല രീതിയിൽ ഇതിനെ സമീപിച്ചാൽ നല്ല ഫലം ലഭിക്കും എന്ന് പൊന്നാനി മുനിസിപ്പൽ കൌണ്‍സിലിനെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ ഘട്ടത്തിലെ പ്രധാന്ന വെല്ലുവിളി . അതിനു വേണ്ടി സജീവ പ്രവർത്തനത്തിൽ ഉള്ള പത്തു കൌണ്‍സിലർ മാരെ (അഞ്ചു വീതം ഭരണ പ്രതിപക്ഷം ) തിരഞ്ഞെടുത്തു അവരുടെ വീടുകളില പൈപ്പ് കമ്പോസ്റ്റ് രീതി സ്ഥാപിച്ചു അവരോടു ഇതു ഉപയോഗിക്കാൻ ആവശ്യപെട്ടു. ഈ ഘട്ടത്തിന് തുടക്കം കുറിക്കുന്നത് പൊന്നാനി നഗരസഭ ചെയര്പേര്സൻ ശ്രീമതി പി ബീവിയുടെ വീട്ടിൽ നിന്നും തന്നെ ആണ്, അത് പോലെ പ്രതിപക്ഷ നേതാവ് ശ്രീ മുഹമദ് കുഞ്ഞി, വിവിധ സ്ടാന്ടിംഗ് കൗണ്‍സിൽ ചെയറമാൻമാരുടെ വീടുകളിൽ അടക്കം സ്ഥാപിച്ചു. 



ഏകദേശം ഒരുമാസത്തിന് ശേഷം ഇവരുടെ വീടുകളിൽ സന്ദർശനം നടത്തി ഭൂരിഭാഗം പേരും നല്ല രീതിയിൽ ഉപയോഗിക്കുന്നു എന്ന് മനസിലാകാൻ കഴിഞ്ഞു , അവർ ഈ പദ്ധതിക്ക് എല്ലാ പിന്തുണയും പ്രഘ്യപിച്ചു . അതുപോലെ ഒട്ടും ഉപയോഗികാത്ത ചുരുക്കം ചിലരെയും ഈ കൂട്ടത്തിൽ കണ്ടു !

നാലഘട്ടം :
പുതിയ തലമുറയെ നല്ല രീതിയിൽ ഉള്ള മാലിന്യ സംസ്ക്കാരവും ഉറവിട മാലിന്യ രീതികളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ ഗ്രൂപ്പ്‌ ഈ ഘട്ടത്തിൽ ഉദ്ദേശിക്കുന്നത് . റോഡിലും തോടിലും എറിയുന്ന മാലിന്യം സ്വന്തം വീടുകളിൽ കേവലം ഒരടി സ്ഥലം മാത്രം ആവശ്യം ഉള്ള ഒരു പൈപ്പ് കപോസ്റ്റ് രീതി ഉപയോഗിച്ച് അടുക്കള മാലിന്യങ്ങൾ രണ്ടോ മൂനോ മാസം വരെ ശേഖരിക്കാൻ സാധിക്കും എന്നും, അതിനു  ശേഷം അത് നല്ല രീതിയിൽ ഉള്ള വളമായി മാറ്റാൻ കഴിയും എന്നും ബോധ്യപ്പെടുത്തുക എന്നതാണ്. ഈ ഘട്ടത്തിൽ ഗ്രൂപ്പിന്റെ ക്യാമ്പസ്‌ പാനൽ പ്രവർത്തനം നടത്തി വരികയാണ്. പൊന്നാനി താലൂകിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ഈ ബോധവല്ക്കരണ പ്രവര്ത്തനം നടത്താൻ ഉള്ള ശ്രമങ്ങളിൽ ആണ് ഇപ്പോൾ ഗ്രൂപ്പ്‌. ഈ ഘട്ടത്തിനു തുടക്കം കുറിച്ചത് പൊന്നാനി ചെറുവായിക്കര എൽ പി സ്കൂളിൽ നിന്നുമാണ്. 



പൊന്നാനിയുടെ മുഴുവൻ മാലിന്യ പ്രശങ്ങൾക്കും ഈ രീതികൊണ്ട് പരിഹാരം ആകും എന്ന് അവകാശപ്പെടുന്നില്ല എങ്കിൽ പോലും ഒരു പരിധി വരെ ഗാർഹിക മാലിന്യങ്ങൾ സംസ്ക്കരിക്കാൻ ഈ രീതി കൊണ്ട് കഴിയും


നിലവിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗ്രൂപ്പ്‌ മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ 

1) മുനിസിപ്പാലിറ്റിയുടെ ആയിരം ബയോ ഗ്യാസ് പ്ലാന്റ് പദ്ധതി എത്രയും വേഗത്തിൽ നടപ്പിൽ വരുത്തുക. ആദ്യ ഘട്ടത്തിന് ഉപഭോക്തൃ വിഹിതം അടച്ചു കാത്തിരിക്കുന്ന ഒട്ടേറെ പേർ ഉണ്ട്. ഉത്ഘാടനം, മഴ, വാഹനം ഉപഭോക്താവിന്റെ വീട്ടിൽ എത്താൻ ഉള്ള അസൌകര്യം എന്നി കാരണങ്ങൾ കൊണ്ട് വൈകും തോറും മാലിന്യം കുമിഞ്ഞു കൂടുന്നു. ബയോ ഗ്യാസ് പ്ലാന്റ് അപേക്ഷിക്കുന്നവർക്ക് എല്ലാം കൊടുക്കുന്ന രീതിയിൽ നിന്നും, മാലിന്യ പ്രശ്നം വളരെ രൂക്ഷമായ പ്രദേശങ്ങൾ (പൊന്നാനി ടൌണ്‍ , ഹൌസിംഗ് കോളനി പ്രദേശം) പ്രാമുഖ്യം നല്കുക. 

2) ഉറവിട മാലിന്യ സംസ്കരണ രീതിയായ പൈപ്പ് കമ്പൊസ്റ്റിങ്ങ് രീതിക്ക് വേണ്ട പ്രോത്സാഹനം നല്കുക, വളരെ കുറഞ്ഞ ചിലവിൽ ഈ രീതി വിപുലമായി നടപ്പാക്കാൻ കഴിയും. 

3) ഈ രണ്ടു രീതിയും നടപ്പിൽ വന്നാൽ ഒരു വിധം ഗാർഹിക മാലിന്യങ്ങൾക്ക്‌ പരിഹാരം കാണാൻ സാധിക്കും, അത് പോലെ തന്നെ പൊന്നാനിയിലെ കല്യാന മണ്ഡപങ്ങൾ , വലിയ ഹോട്ടലുകൾ ഇവയെല്ലാം തന്നെ സ്വന്തം ചിലവിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ കർശന നടപടികൾ സീകരിക്കുക, നിലവില പല മണ്ഡപങ്ങളിൽ നിന്നും മാലിന്യം ഉപയോക്താവ് തന്നെ കൊണ്ട് പോകുകയും അത് പിന്നീട് റോഡിലും തോടിലും നിക്ഷേപിക്കയും ചെയ്യുന്നു. 

4) പൊന്നാനിയുടെ മാലിന്യ പ്രശ്നം ഏറെകുറെ രാഷ്ട്രീയ വല്കരിക്കപെട്ടതാണ്. അത് കൊണ്ട് തന്നെ ഭരണപക്ഷത്തിനോ / പ്രതിപക്ഷത്തിനോ ഒരു ശാശ്വത പരിഹാരം മുന്നോട്ടു വെക്കാൻ കഴിയില. വെച്ചാൽ തന്നെ അത് നടപ്പിൽ വരുത്താൻ രാഷ്ട്രീയ വടം വലികൊണ്ട് സാധിക്കില്ല എന്ന് കാലം തെളിയിച്ചതാണ്. ഗ്രൂപ്പിന്റെ ഈ വിഷയത്തിലുള്ള പഠനത്തിൽ പൊന്നാനിയിലെ പ്രമുഖ സംഘടനകളുമായി സംവദിച്ചിരുന്നു. അതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞ ഒരു കാര്യം പ്രഥമ ഘട്ടം മുതൽ ഗ്രൂപ്പ്‌ മായി ഈ വിഷയത്തിൽ സഹകരിക്കുന്ന . മത, രാഷ്ട്ര്രീയ താല്പര്യത്തിനു അതീതമായി പൊന്നാനിയുടെ നന്മ്മ ലക്‌ഷ്യം വെച്ച്പ്ര വര്ത്തിക്കുന്ന ഒരു പ്രസ്ഥാനം ഈ മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം മുനോട്ടു വെക്കുന്നു.   പൊന്നാനിയിൽ ദിനേന ഉത്പാദിപ്പിക്ക പെടുന്ന രണ്ടര മുതൽ - മൂന്ന് ടെൻ വരുന്നതും  അറുപതു ശതമാനം ദ്രാവക രൂപത്തിലുള്ള മാലിന്യങ്ങൾ വരെ ഒരു ദിവസം സംസ്ക്കരിക്കാൻ കഴിയുന്ന ഒരു പദ്ധതിയുടെ അവസാന മിനുക്ക പണികൾ നടന്നു കൊണ്ടിരിക്കയാണ്.  ഈ പദ്ധതി നഗരസഭ എത്രയും പെട്ടെന്ന് അംഗീകാരം നല്കി വേഗത്തിൽ നടപ്പിൽ വരുത്തണം. വളരെ ചുരുങ്ങിയ സ്ഥലം മാത്രമന്നു ഇതിനു ആവശ്യം, കൂടാതെ അന്ന് അന്ന് വരുന്ന മാലിന്യങ്ങൾ അന്നു തന്നെ സംസ്ക്കരിക്കാന്‍ കഴിയും  , മാലിന്യങ്ങൾ കുന്നു കൂടുന്നില്ല , ചുരുങ്ങിയ പ്രവർത്തന ചെലവ് മാത്രം വരുന്നു. അങ്ങിനെ ഒട്ടേറെ മേന്മകൾ ഈ രീതിക്ക് ഉണ്ട് 

ഗ്രൂപിനെ സംബന്ധിച്ച് പൊന്നാനിയുടെ രൂക്ഷമായ പ്രശ്നത്തിന് ഒരു പരിഹാരം വേണം , അതിനു ആര് മുന്നോട്ടു വന്നാലും അവരുമായി സഹകരിക്കും. നാടിന്റെ നന്മ മാത്രമാണ് നമ്മുടെ ലക്ഷ്യം.

നന്ദി 
പൊന്നാനി ഫേസ് ബുക്ക്‌ ഗ്രൂപ്പ് 

ഫോട്ടോ ഗാലറി :
പൈപ്പ് കംബോസ്ട്ടിനെ കുറിച്ച് പഠിക്കാന്‍ ഗ്രൂപ്പ് ടീം തിരൂര്‍ സന്ദര്‍ശിച്ചപ്പോള്‍

ഒരു പത്രവാര്‍ത്ത

"മാധ്യമം സിറ്റി പ്ലസ്" സപ്പ്ളിമെന്റില്‍

ചെരുവായിക്കര സ്ക്കൂളില്‍ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നു

ഒരു യോഗം

പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം എന്ന പ്രമുഖ സംഘടനയുമായി കൈകോര്‍ത്തു നീങ്ങുമ്പോള്‍

മറ്റൊരു യോഗം
മനോരമ "യുവ" ഇല്‍ വന്ന ഫീച്ചര്‍

Monday 9 September 2013

എംടി വാസുദേവന്‍ നായര്‍ ponnanifbgroup.blogspot.in ബ്ലോഗ്‌ ഉദ്ഘാടനം നിര്‍വഹിക്കുന്നു


പൊന്നാനി ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ ഔദ്യോഗിക ബ്ലോഗ്‌ എംടി വാസുദേവന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു . പൊന്നാനി മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന എം എം നാരായണന്‍ മാഷിന്‍റെ "കലയും രാഷ്ട്രീയവും കവിതയില്‍ " എന്ന കൃതി പ്രകാശനം ചെയ്യാന്‍ പൊന്നാനിയിലെത്തിയതായിരുന്നു എംടി . പൊന്നാനി ഫേസ്ബുക്ക് ഗ്രൂപ്പില്‍ വരുന്ന മികച്ച രചനകളുടെ ക്രോഡീകരണവും ഗ്രൂപ്പ് ആര്‍ക്കയിവും ഉദ്ദേശിച്ചുള്ള ഗ്രൂപ്പിന്‍റെ ഔദ്യോഗിക ബ്ലോഗ്‌ ഉല്‍ഘാടനം ചെയ്യണം എന്ന ഗ്രൂപ്പ് പ്രതിനിധികളുടെ ആവശ്യം അദ്ദേഹം സന്തോഷത്തോടെ അംഗീകരിച്ചു . ആര്‍ടിസ്റ്റ് നമ്പൂതിരി , എം എം നാരായണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉല്‍ഘാടനം . http://ponnanifbgroup.blogspot.com/ എന്ന ഈ ബ്ലോഗ്‌ ഉല്‍ഘാടനം ചെയ്ത വീഡിയോ ഇവിടെ കാണുക .





Saturday 20 April 2013

ഗാന വീചിയിൽ

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1012}




കാലം പലതും പണിതും തകര്ത്തും അതിന്റെ ജൈത്രയാത്ര തുടരുമ്പോള്പുത്തനുടുപ്പുകളും കുരുന്നു മനസ്സില്ഒരു കുടന്ന മോഹപൂക്കളുമായ്  പുഞ്ചിരി തൂകിയെത്തിയ വര്ഷകാലത്തിന്റെ നനുത്ത സ്പര്ശനത്തില്വിദ്യാലയങ്ങള്ശബ്ദമാനമായ്.

വിദ്യാലയത്തിന്റെ കവാടം കടന്ന്‍  ഉള്ളിലേക്കുവരുമ്പോള്ഞാന്‍ 'അപ്പോയിന്മെന്റ് കാര്ഡ് ' എടുത്ത് ഒന്നുകൂടി നോക്കി.

തികച്ചും അപരിചിതമായ സ്ഥലവും സഹപ്രവര്ത്തകരും കുട്ടികളും ചുരുങ്ങിയ കാലയളവില്കൂട്ടുകാരായപ്പോള്‍ , ഗ്യാസ് ടാങ്കര്ദുരന്തത്തില്അഗ്നിജ്വാലകളാല്ജീവനോടെ വെന്തെരിഞ്ഞ മാതാപിതാക്കളുടെ കരിഞ്ഞ ഭീകരതയുടെ ദൈന്യതയില്അനാഥനായ   എന്നില്കാലം വീണ്ടും പ്രസരിപ്പുമായി കടന്നുവന്നപ്പോള്‍ ; ഞാന്വീണ്ടും ഞാനായി മാറിയപ്പോള്‍ , മനസ്സുകള്കവര്ന്നുകൊണ്ടേറ്റുവാങ്ങിയ ആഹ്ളാദാരവങ്ങള്കേള്ക്കാമായിരുന്നു.

കലാപരിപാടികളിലൂടെ സ്കൂളിന്റെ മുഴുവന്ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ട് , കലാപങ്ങള്ക്ക് ദൃക്സാക്ഷിത്വം  വഹിക്കുന്ന, പ്രതീക്ഷകളുടെ ഉറവിടമായ, മധുരസ്വപ്നങ്ങളുടേയും ചാപല്ല്യങ്ങളുടേയും വിഹാര കേന്ദ്രമായ കലാലയത്തിലേക്കുള്ള യാത്രയായിരുന്നു.

'
കോളേജ് ഡേ'യില്ഒരു പാട്ടിലൂടെ ഞാന്രംഗത്തെത്തി.

പലരുടെയും അഭിനന്ദനങ്ങള്ക്ക് നന്ദിയേകിയപ്പോഴും 'ഒരു കുട്ടിയുടെ' വാക്കുകള്മാത്രം എന്തോ ഒരു പ്രത്യേകതകൊണ്ട്  മനസ്സില്തങ്ങി നിന്നു.
"....
എന്താ പറയേണ്ടത് എന്നറിയില്ല ......  നന്നായി..!!!  പാട്ടിന്റെ പല്ലവിക്കെന്തോ  ഒരട്രാക്ഷന്ഉള്ളതുപോലെ ......"

മറ്റുള്ളവരുടെ അസൂയകളേറ്റുവാങ്ങിക്കൊണ്ട് , എന്റെ സമീപ്യത്തിലവളുടെ ചലനങ്ങളില്രാഗചേഷ്ടകള്മയങ്ങാതെ കിടന്നിരുന്നു.  അനുരാഗത്തില്കലാശിക്കാത്ത ഒരു സൗഹൃദം മാത്രമാഗ്രഹിച്ച എന്റെ മനസ്സില്സാധകം തെറ്റിച്ചപോലെ അവളുടെ സൗന്ദര്യപിണക്കവും ഇടപഴകലും പുതിയ ചിത്രങ്ങള്മെനയുകയായിരുന്നോ?

അറിഞ്ഞോ അറിയാതെയോ അവള്വിതച്ച വിത്താല്എന്മനസ്സില്വിടര്ന്ന മോഹക്കതിരുകള്അവളുടെ അപ്രതീക്ഷിതമായ യാത്രാമൊഴിയൊരുക്കിയ കണ്ണീരാല്മുങ്ങി മറിഞ്ഞു:

"
ഞാന്പോവാ... എനിക്ക്  മെഡിസിന്  സീറ്റ്  കിട്ടി... പിന്നെ ..... നമുക്ക് ......"

ഗദ്ഗദം ഗഡുക്കളായ്  പറഞ്ഞുതീര്ക്കുമ്പോള്അവളുടെ മനോഹരമായ കവിളിലൂടെ മിഴിനീര്മണികള്ഒഴുകാന്തുടങ്ങിയിരുന്നു.

വിരഹനൊമ്പരത്തില്ഉദിച്ച  മൗനം ഏതൊക്കെയോ അര്ത്ഥതലങ്ങള്തേടി അലയുകയായിരുന്നു.

കാലത്തിന്റെ കൈകളില്നാം വെറും മണല്പ്പുറ്റുകള്‍ ;  ജീവിതം വ്യര്ത്ഥമോഹങ്ങളുടെ കലവറയും.  ജീവിത സങ്കല്പ്പങ്ങളും യാഥാര്ത്ഥ്യങ്ങളും  ചേര്ത്ത് നോക്കിയപ്പോള്‍ , ദേശാടനക്കിളികള്‍  കരയാറില്ലെന്നും; എക്കാലത്തേക്കായൊരു കൂടുകൂട്ടാന്കഴിയില്ലെന്നൊരു ദുഃഖസത്യമറിയുന്ന, എന്റെ നെഞ്ചില്നോവിന്സംഗീതം അലയടിക്കുകയായിരുന്നു.

യാത്രയാകും മുമ്പേ അവളുടെ ആവശ്യപ്രകാരം അവളുടെ ഡയറിയില്‍ , എന്റെ ജീവിതയാഥാര്ത്ഥ്യമായി മാറുന്ന, അന്നത്തെ  പാട്ടിന്റെ പല്ലവി അവസാന താളില്കണ്ണീരും ചേര്ത്ത്  ഹൃദയരക്തത്തിലെഴുതി:

"
നിനക്കായ്പാടുവാനെന്സ്വരങ്ങളുയരുമ്പോള്
അകതാരിലെ സ്വപ്നങ്ങളേയും മായിച്ചുകൊണ്ടേ
യാത്രാമൊഴി ചൊല്ലിയകലുന്ന സ്നേഹസത്യമേ,
മംഗളം നേരുമീ രാഗ്രാദ്ര നൊമ്പര മൗന ഗാനം! "

പഴയ നിനവില്നിന്ന് ഉണര്ന്നപ്പോള്ഞാന്ആസുപത്രിക്കിടക്കയിലായിരുന്നു. അടുത്ത്  പ്രധാനാദ്ധ്യാപകാനും സഹപ്രവര്ത്തകരും.  പെട്ടെന്ന് ഡോക്ടര്വന്നു പറഞ്ഞു:

"
മാഷേ , പേടിക്കാനൊന്നുമില്ല... ബ്ലഡ്‌  പ്രഷര്കൂടിയതാണ്  തലകറങ്ങി വീഴാന്കാരണം ...."

അപ്പോഴാണ് ഞാന്ഡോക്ടറെ ശ്രദ്ധിച്ചത്,  അത്ഭുതമോ, സന്തോഷമോ, സങ്കടമോ എന്ന് വേര്തിരിച്ചറിയും മുമ്പേ മിഴിനിറഞ്ഞൊഴുകിയ എന്റെ കണ്ണീര്കണങ്ങള്തുടച്ചുകൊണ്ട് എന്നരികിലിരുന്ന്  ഡോക്ടര്പറഞ്ഞു:

"
ഒന്നൂല്ലാ.... മാഷേ ...."

അതുകേട്ടപ്പോള്അറിയാതെ എന്റെ അന്തരാത്മവിലെ ഗാനമുണര്ന്നു:

"
നിനക്കായ്പാടുവാനെന്സ്വരങ്ങളുയരുമ്പോള്‍ ...."

നേര്ത്ത ശബ്ദതില്അത്രയും പാടിയപ്പോള്നനുത്ത മൃദുലമായ കൈവിരല്സ്പര്ശം എന്റെ അധരങ്ങള്മൂടി. പൂനിലാവ്പോലെ പുഞ്ചിരിതൂകി, നഷ്ടമായെന്ന് ഞാന്കരുതിയ പ്രത്യാശയുടെ പ്രണയനിലാവെളിച്ചം പകര്ന്ന് , ഡോക്ടര്എന്റെ ഹൃദയത്തില്തൊട്ടു.

----------------------------------------------------------------------------------------------------------------------------------

ശരണാലയം

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1011}





മണ്ണിനെ നനച്ചു പെയ്യുന്ന മഴയിലേക്ക്ജനല്പാളിയിലൂടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജാനകിടീച്ചറും  അമ്മിണിയമ്മയും . മഴയുടെ ഇരമ്പലില്അവരുടെ നരപുതഞ്ഞ വാര്ദ്ധക്യം മതില്കെട്ടിനുള്ളില്നിന്നും പുറത്തേക്ക്  യാത്ര പോകുന്നത് പോലെ അവര്ക്ക് തോന്നി. രോഗാവസ്ഥയില്കിടക്കുന്ന അമ്മിണിയമ്മയ്ക് കൂട്ടായി ശരണാലയത്തില്‍  ജാനകിടീച്ചര്വന്നിട്ട് നാല് കൊല്ലം കഴിഞ്ഞു. ഇതിനിടയില്അവര്ക്ക് സന്തോഷമേകുന്ന ഒരു കാര്യം നാളെ നടക്കുകയാണ്. അമ്മിണിയമ്മയുടെ ഏക മകന്ദേവന്‍  നീണ്ട പതിനാലു വര്ഷത്തെ ജയില്വാസത്തിനു ശേഷം മടങ്ങി വരികയാണ്‌.. മകനെ കാണാനുള്ള സന്തോഷത്തില്രോഗം അമ്മയില്നിന്നും മാറി നിന്നത് പോലെ ടീച്ചര്ക്ക് തോന്നി. എങ്കിലും ടീച്ചറുടെ മനസ്സില്ഒരു നൊമ്പരം അണയാതിരുന്നു. ഒരു നിമിഷം ടീച്ചര്തന്റെ  പഴയ കാലത്തിലേക്ക് പോയി

                                                                                                       നെര്യമംഗലത്തെ ഒരു പ്രധാന തുണിമില്കമ്പനിയുടെ ഉടമയായിരുന്നു സമ്പന്നനായ രാമുണ്ണിനായര്‍...-........,അദ്ധേഹത്തിന്റെ ഭാര്യയായിരുന്നു ജാനകിടീച്ചര്‍ . ഇവര്ക്കാകെ കൂടി ഒരു മകന്രാമകൃഷ്ണന്‍ . കമ്പനിയിലെ ജോലിക്കാരായിരുന്നു അമ്മിണിയമ്മയും മകന്ദേവനും. രാമുണ്ണിനായരുടെ മരണത്തിനു ശേഷം കമ്പനി നടത്തിപ്പ് മകന്രാമകൃഷ്ണന്ഏറ്റെടുത്തു. എന്നാല്തൊഴിലാളികളോടുള്ള മനോഭാവത്തില്രാമുണ്ണിനായര്‍...-........ കാണിച്ചിരുന്ന സഹിഷ്ണുത മകനുണ്ടായിരുന്നില്ല. തൊഴിലാളികള്ക്ക് വര്ഷങ്ങളായി കൊടുത്തു കൊണ്ടിരുന്ന ആനുകൂല്യങ്ങള്പൊടുന്നനെ  രാമകൃഷ്ണന്നിര്ത്തലാക്കി. ഇതിനെതിരെ തൊഴിലാളികള്ദേവന്റെ നേതൃത്വത്തില്സമരം തുടങ്ങി. സമരം രൂക്ഷമായപ്പോള്‍  രാമകൃഷ്ണന്ആളുകളെ വിട്ടു സമരക്കാര്ക്ക് നേരെ ആക്രമണം നടത്തി. ഇതിനിടയില്സമരക്കാരില്‍ ഒരാള്കൊല്ലപ്പെടുകയുണ്ടായി.   രാമകൃഷ്ണന്സ്വാധീനമുപയോഗിച്ച് കുറ്റം ദേവന്റെ മേല്ചുമത്തി . കോടതി ദേവന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അന്ന് മുതല്അമ്മിണി അമ്മയുടെ ജീവിതം ശരണാലയ വാതില്ക്കലാണ്. പൊതുവെ പുത്രവാത്സല്യം കൂടുതലുള്ള ജാനകിടീച്ചര്മകന്റെ നിര്ബന്ധപ്രകാരം പിന്നീട്  സ്വത്തുമുഴുവന്മകന്റെ പേരിലാക്കിക്കൊടുക്കുകയുണ്ടായി. കുറച്ചു കാലം കഴിഞ്ഞപ്പോള്വയസ്സായ അമ്മ അവനൊരു ബാധ്യതയായി മാറി. അങ്ങനെ അമ്മയെ ശരണാലയത്തില്കൊണ്ടാക്കി അയാള്‍ തന്റെ പുത്രധര്മം കാണിച്ചു

                                                                                       ഇങ്ങനെ പഴയതെല്ലാം ആലോചിച്ചു നെടുവീര്പ്പിട്ട ടീച്ചറെ അമ്മിണിയമ്മ സമാധാനിപ്പിച്ചു. താന്ഇവിടെ നിന്ന് പോയാലും ടീച്ചറെ കാണാന്വരുമെന്നും പറഞ്ഞു അമ്മിണി അമ്മയും ജാനകിടീച്ചറും കിടക്കാനായി പോയി. . രാവിലെ കാപ്പി കൊണ്ടുവന്നു കൊടുക്കനായി വിളിച്ചപ്പോള്അമ്മിണിയമ്മയ്ക്ക് അനക്കമുണ്ടായിരുന്നില്ല . മുഖത്ത് തന്റെ മകനായി ബാക്കി വെച്ച മന്ദസ്മിതം മാത്രം .  ടീച്ചറുടെ അടക്കിപ്പിടിച്ച തേങ്ങല്ഒരു നിലവിളിയായി മാറാന്അധികം സമയം വേണ്ടി വന്നില്ല  . കുറച്ചു സമയത്തിനു ശേഷം ശരണാലയത്തിലെ ആളുകള്‍  വന്നു ശരീരം കട്ടിലില്നിന്നും താഴെ  ഇറക്കി വെച്ചു . അതിനു ശേഷം സംസകാരത്തിനുള്ള ഒരുക്കങ്ങള്തുടങ്ങി. ഒരുക്കങ്ങള്ക്കിടെ ഒരാള് ശരണാലയ വാതില്ക്കല്വന്നു നിന്നു. അമ്മിണിയമ്മയുടെ മകന്ദേവനായിരുന്നു അത്. ശരണാലയത്തിലെ അന്തരീക്ഷം കണ്ടു അവന്ആദ്യം ഒന്നമ്പരന്നു .  നിമിഷങ്ങള്ക്കുള്ളില് സത്യം അവനെയും ഗ്രഹിച്ചു . കുറെ നേരം ജീവസ്സുറ്റ അമ്മയുടെ ശരീരത്തിലേക്ക് അവന്ഇമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു . നോട്ടത്തില് അമ്മ  മകനില്അനുഗ്രഹം ചൊരിയുന്നതായി ജാനകിടീച്ചര്ക്ക് തോന്നി . സംസ്കാരങ്ങളൊക്കെ കഴിഞ്ഞു ദേവന്ടീച്ചറുടെ അടുത്തേക്ക് ചെന്നു . ടീച്ചറുടെ മനസ്സില്തന്റെ മകന്കാരണമാണല്ലോ ദേവനീ ഗതി വന്നതെന്നൊരു കുറ്റബോധം  നീറുന്നുണ്ടായിരുന്നു .ടീച്ചറെ കണ്ടയുടന്ദേവന്തന്റെ കയ്യിലുള്ള പൊതി കൊടുത്തു .എന്നിട്ട് പറഞ്ഞു         "ഇത് ഞാന്ജയിലില്ജോലിയെടുത്ത്  കിട്ടിയ കാശു  കൊണ്ട് വാങ്ങിയതാണ് . ടീച്ചര്പണ്ട് ധരിച്ചിരുന്നത് പോലുള്ളൊരു പട്ടുസാരി. അന്ന് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു . മോന്വലുതായി വലിയ ആളാകുമ്പോള്അമ്മയ്കും ഇതുപോലെരെണ്ണം വാങ്ങിതരണം എന്ന് . ഇന്നു എന്റെ അമ്മ എന്നില്നിന്നും മാഞ്ഞുപോയി . അതിനാല്ഇത് സ്വീകരിക്കണം. ആരോരുമില്ലാത്ത എന്റെ അമ്മയായി എനിക്ക് ടീച്ചറമ്മയെ വേണം. ഇനി  ടീച്ചറമ്മ ഇവിടെ നില്കണ്ട. എന്റെ കൂടെ ഞങ്ങളുടെ വീട്ടിലേക്കു വരണം . ടീച്ചറമ്മയായിട്ടില്ല എന്റെ സ്വന്തം അമ്മയായിട്ട്‌ " .. ദേവന്റെ വാക്ക് കേട്ട് ജാനകിടീച്ചറുടെ കണ്ഠമിടറി .തന്റെ മകന്തനിക്കു നിഷേധിച്ച സ്നേഹം തന്റെ മകനാല്ക്രൂശിക്കപ്പെട്ട ദേവന്തന്നോട് കാണിക്കുന്നത് കണ്ടപ്പോള് അമ്മ അവനു മുന്നില്കൈകൂപ്പി നിന്ന് പോയി . നിരകണ്ണുകളുമായി നില്കുന്ന അമ്മയെ ദേവന്മാറോടു ചേര്ത്ത് പിടിച്ചു. അതിനു ശേഷം അവര്അവിടെ നിന്നും യാത്രയായി. കലര്പ്പില്ലാത്ത സ്നേഹത്തിന്റെ ലോകത്തേക്ക് . . . .  

സമര്പ്പണം : ശരണാലയ വാതില്ക്കല്ജീവിതം തള്ളി നീക്കുന്ന ഒരുപാട് അമ്മമാര്ക്ക് . . . .