Saturday, 20 April 2013

ഗാന വീചിയിൽ

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1012}




കാലം പലതും പണിതും തകര്ത്തും അതിന്റെ ജൈത്രയാത്ര തുടരുമ്പോള്പുത്തനുടുപ്പുകളും കുരുന്നു മനസ്സില്ഒരു കുടന്ന മോഹപൂക്കളുമായ്  പുഞ്ചിരി തൂകിയെത്തിയ വര്ഷകാലത്തിന്റെ നനുത്ത സ്പര്ശനത്തില്വിദ്യാലയങ്ങള്ശബ്ദമാനമായ്.

വിദ്യാലയത്തിന്റെ കവാടം കടന്ന്‍  ഉള്ളിലേക്കുവരുമ്പോള്ഞാന്‍ 'അപ്പോയിന്മെന്റ് കാര്ഡ് ' എടുത്ത് ഒന്നുകൂടി നോക്കി.

തികച്ചും അപരിചിതമായ സ്ഥലവും സഹപ്രവര്ത്തകരും കുട്ടികളും ചുരുങ്ങിയ കാലയളവില്കൂട്ടുകാരായപ്പോള്‍ , ഗ്യാസ് ടാങ്കര്ദുരന്തത്തില്അഗ്നിജ്വാലകളാല്ജീവനോടെ വെന്തെരിഞ്ഞ മാതാപിതാക്കളുടെ കരിഞ്ഞ ഭീകരതയുടെ ദൈന്യതയില്അനാഥനായ   എന്നില്കാലം വീണ്ടും പ്രസരിപ്പുമായി കടന്നുവന്നപ്പോള്‍ ; ഞാന്വീണ്ടും ഞാനായി മാറിയപ്പോള്‍ , മനസ്സുകള്കവര്ന്നുകൊണ്ടേറ്റുവാങ്ങിയ ആഹ്ളാദാരവങ്ങള്കേള്ക്കാമായിരുന്നു.

കലാപരിപാടികളിലൂടെ സ്കൂളിന്റെ മുഴുവന്ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ട് , കലാപങ്ങള്ക്ക് ദൃക്സാക്ഷിത്വം  വഹിക്കുന്ന, പ്രതീക്ഷകളുടെ ഉറവിടമായ, മധുരസ്വപ്നങ്ങളുടേയും ചാപല്ല്യങ്ങളുടേയും വിഹാര കേന്ദ്രമായ കലാലയത്തിലേക്കുള്ള യാത്രയായിരുന്നു.

'
കോളേജ് ഡേ'യില്ഒരു പാട്ടിലൂടെ ഞാന്രംഗത്തെത്തി.

പലരുടെയും അഭിനന്ദനങ്ങള്ക്ക് നന്ദിയേകിയപ്പോഴും 'ഒരു കുട്ടിയുടെ' വാക്കുകള്മാത്രം എന്തോ ഒരു പ്രത്യേകതകൊണ്ട്  മനസ്സില്തങ്ങി നിന്നു.
"....
എന്താ പറയേണ്ടത് എന്നറിയില്ല ......  നന്നായി..!!!  പാട്ടിന്റെ പല്ലവിക്കെന്തോ  ഒരട്രാക്ഷന്ഉള്ളതുപോലെ ......"

മറ്റുള്ളവരുടെ അസൂയകളേറ്റുവാങ്ങിക്കൊണ്ട് , എന്റെ സമീപ്യത്തിലവളുടെ ചലനങ്ങളില്രാഗചേഷ്ടകള്മയങ്ങാതെ കിടന്നിരുന്നു.  അനുരാഗത്തില്കലാശിക്കാത്ത ഒരു സൗഹൃദം മാത്രമാഗ്രഹിച്ച എന്റെ മനസ്സില്സാധകം തെറ്റിച്ചപോലെ അവളുടെ സൗന്ദര്യപിണക്കവും ഇടപഴകലും പുതിയ ചിത്രങ്ങള്മെനയുകയായിരുന്നോ?

അറിഞ്ഞോ അറിയാതെയോ അവള്വിതച്ച വിത്താല്എന്മനസ്സില്വിടര്ന്ന മോഹക്കതിരുകള്അവളുടെ അപ്രതീക്ഷിതമായ യാത്രാമൊഴിയൊരുക്കിയ കണ്ണീരാല്മുങ്ങി മറിഞ്ഞു:

"
ഞാന്പോവാ... എനിക്ക്  മെഡിസിന്  സീറ്റ്  കിട്ടി... പിന്നെ ..... നമുക്ക് ......"

ഗദ്ഗദം ഗഡുക്കളായ്  പറഞ്ഞുതീര്ക്കുമ്പോള്അവളുടെ മനോഹരമായ കവിളിലൂടെ മിഴിനീര്മണികള്ഒഴുകാന്തുടങ്ങിയിരുന്നു.

വിരഹനൊമ്പരത്തില്ഉദിച്ച  മൗനം ഏതൊക്കെയോ അര്ത്ഥതലങ്ങള്തേടി അലയുകയായിരുന്നു.

കാലത്തിന്റെ കൈകളില്നാം വെറും മണല്പ്പുറ്റുകള്‍ ;  ജീവിതം വ്യര്ത്ഥമോഹങ്ങളുടെ കലവറയും.  ജീവിത സങ്കല്പ്പങ്ങളും യാഥാര്ത്ഥ്യങ്ങളും  ചേര്ത്ത് നോക്കിയപ്പോള്‍ , ദേശാടനക്കിളികള്‍  കരയാറില്ലെന്നും; എക്കാലത്തേക്കായൊരു കൂടുകൂട്ടാന്കഴിയില്ലെന്നൊരു ദുഃഖസത്യമറിയുന്ന, എന്റെ നെഞ്ചില്നോവിന്സംഗീതം അലയടിക്കുകയായിരുന്നു.

യാത്രയാകും മുമ്പേ അവളുടെ ആവശ്യപ്രകാരം അവളുടെ ഡയറിയില്‍ , എന്റെ ജീവിതയാഥാര്ത്ഥ്യമായി മാറുന്ന, അന്നത്തെ  പാട്ടിന്റെ പല്ലവി അവസാന താളില്കണ്ണീരും ചേര്ത്ത്  ഹൃദയരക്തത്തിലെഴുതി:

"
നിനക്കായ്പാടുവാനെന്സ്വരങ്ങളുയരുമ്പോള്
അകതാരിലെ സ്വപ്നങ്ങളേയും മായിച്ചുകൊണ്ടേ
യാത്രാമൊഴി ചൊല്ലിയകലുന്ന സ്നേഹസത്യമേ,
മംഗളം നേരുമീ രാഗ്രാദ്ര നൊമ്പര മൗന ഗാനം! "

പഴയ നിനവില്നിന്ന് ഉണര്ന്നപ്പോള്ഞാന്ആസുപത്രിക്കിടക്കയിലായിരുന്നു. അടുത്ത്  പ്രധാനാദ്ധ്യാപകാനും സഹപ്രവര്ത്തകരും.  പെട്ടെന്ന് ഡോക്ടര്വന്നു പറഞ്ഞു:

"
മാഷേ , പേടിക്കാനൊന്നുമില്ല... ബ്ലഡ്‌  പ്രഷര്കൂടിയതാണ്  തലകറങ്ങി വീഴാന്കാരണം ...."

അപ്പോഴാണ് ഞാന്ഡോക്ടറെ ശ്രദ്ധിച്ചത്,  അത്ഭുതമോ, സന്തോഷമോ, സങ്കടമോ എന്ന് വേര്തിരിച്ചറിയും മുമ്പേ മിഴിനിറഞ്ഞൊഴുകിയ എന്റെ കണ്ണീര്കണങ്ങള്തുടച്ചുകൊണ്ട് എന്നരികിലിരുന്ന്  ഡോക്ടര്പറഞ്ഞു:

"
ഒന്നൂല്ലാ.... മാഷേ ...."

അതുകേട്ടപ്പോള്അറിയാതെ എന്റെ അന്തരാത്മവിലെ ഗാനമുണര്ന്നു:

"
നിനക്കായ്പാടുവാനെന്സ്വരങ്ങളുയരുമ്പോള്‍ ...."

നേര്ത്ത ശബ്ദതില്അത്രയും പാടിയപ്പോള്നനുത്ത മൃദുലമായ കൈവിരല്സ്പര്ശം എന്റെ അധരങ്ങള്മൂടി. പൂനിലാവ്പോലെ പുഞ്ചിരിതൂകി, നഷ്ടമായെന്ന് ഞാന്കരുതിയ പ്രത്യാശയുടെ പ്രണയനിലാവെളിച്ചം പകര്ന്ന് , ഡോക്ടര്എന്റെ ഹൃദയത്തില്തൊട്ടു.

----------------------------------------------------------------------------------------------------------------------------------

ശരണാലയം

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1011}





മണ്ണിനെ നനച്ചു പെയ്യുന്ന മഴയിലേക്ക്ജനല്പാളിയിലൂടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജാനകിടീച്ചറും  അമ്മിണിയമ്മയും . മഴയുടെ ഇരമ്പലില്അവരുടെ നരപുതഞ്ഞ വാര്ദ്ധക്യം മതില്കെട്ടിനുള്ളില്നിന്നും പുറത്തേക്ക്  യാത്ര പോകുന്നത് പോലെ അവര്ക്ക് തോന്നി. രോഗാവസ്ഥയില്കിടക്കുന്ന അമ്മിണിയമ്മയ്ക് കൂട്ടായി ശരണാലയത്തില്‍  ജാനകിടീച്ചര്വന്നിട്ട് നാല് കൊല്ലം കഴിഞ്ഞു. ഇതിനിടയില്അവര്ക്ക് സന്തോഷമേകുന്ന ഒരു കാര്യം നാളെ നടക്കുകയാണ്. അമ്മിണിയമ്മയുടെ ഏക മകന്ദേവന്‍  നീണ്ട പതിനാലു വര്ഷത്തെ ജയില്വാസത്തിനു ശേഷം മടങ്ങി വരികയാണ്‌.. മകനെ കാണാനുള്ള സന്തോഷത്തില്രോഗം അമ്മയില്നിന്നും മാറി നിന്നത് പോലെ ടീച്ചര്ക്ക് തോന്നി. എങ്കിലും ടീച്ചറുടെ മനസ്സില്ഒരു നൊമ്പരം അണയാതിരുന്നു. ഒരു നിമിഷം ടീച്ചര്തന്റെ  പഴയ കാലത്തിലേക്ക് പോയി

                                                                                                       നെര്യമംഗലത്തെ ഒരു പ്രധാന തുണിമില്കമ്പനിയുടെ ഉടമയായിരുന്നു സമ്പന്നനായ രാമുണ്ണിനായര്‍...-........,അദ്ധേഹത്തിന്റെ ഭാര്യയായിരുന്നു ജാനകിടീച്ചര്‍ . ഇവര്ക്കാകെ കൂടി ഒരു മകന്രാമകൃഷ്ണന്‍ . കമ്പനിയിലെ ജോലിക്കാരായിരുന്നു അമ്മിണിയമ്മയും മകന്ദേവനും. രാമുണ്ണിനായരുടെ മരണത്തിനു ശേഷം കമ്പനി നടത്തിപ്പ് മകന്രാമകൃഷ്ണന്ഏറ്റെടുത്തു. എന്നാല്തൊഴിലാളികളോടുള്ള മനോഭാവത്തില്രാമുണ്ണിനായര്‍...-........ കാണിച്ചിരുന്ന സഹിഷ്ണുത മകനുണ്ടായിരുന്നില്ല. തൊഴിലാളികള്ക്ക് വര്ഷങ്ങളായി കൊടുത്തു കൊണ്ടിരുന്ന ആനുകൂല്യങ്ങള്പൊടുന്നനെ  രാമകൃഷ്ണന്നിര്ത്തലാക്കി. ഇതിനെതിരെ തൊഴിലാളികള്ദേവന്റെ നേതൃത്വത്തില്സമരം തുടങ്ങി. സമരം രൂക്ഷമായപ്പോള്‍  രാമകൃഷ്ണന്ആളുകളെ വിട്ടു സമരക്കാര്ക്ക് നേരെ ആക്രമണം നടത്തി. ഇതിനിടയില്സമരക്കാരില്‍ ഒരാള്കൊല്ലപ്പെടുകയുണ്ടായി.   രാമകൃഷ്ണന്സ്വാധീനമുപയോഗിച്ച് കുറ്റം ദേവന്റെ മേല്ചുമത്തി . കോടതി ദേവന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അന്ന് മുതല്അമ്മിണി അമ്മയുടെ ജീവിതം ശരണാലയ വാതില്ക്കലാണ്. പൊതുവെ പുത്രവാത്സല്യം കൂടുതലുള്ള ജാനകിടീച്ചര്മകന്റെ നിര്ബന്ധപ്രകാരം പിന്നീട്  സ്വത്തുമുഴുവന്മകന്റെ പേരിലാക്കിക്കൊടുക്കുകയുണ്ടായി. കുറച്ചു കാലം കഴിഞ്ഞപ്പോള്വയസ്സായ അമ്മ അവനൊരു ബാധ്യതയായി മാറി. അങ്ങനെ അമ്മയെ ശരണാലയത്തില്കൊണ്ടാക്കി അയാള്‍ തന്റെ പുത്രധര്മം കാണിച്ചു

                                                                                       ഇങ്ങനെ പഴയതെല്ലാം ആലോചിച്ചു നെടുവീര്പ്പിട്ട ടീച്ചറെ അമ്മിണിയമ്മ സമാധാനിപ്പിച്ചു. താന്ഇവിടെ നിന്ന് പോയാലും ടീച്ചറെ കാണാന്വരുമെന്നും പറഞ്ഞു അമ്മിണി അമ്മയും ജാനകിടീച്ചറും കിടക്കാനായി പോയി. . രാവിലെ കാപ്പി കൊണ്ടുവന്നു കൊടുക്കനായി വിളിച്ചപ്പോള്അമ്മിണിയമ്മയ്ക്ക് അനക്കമുണ്ടായിരുന്നില്ല . മുഖത്ത് തന്റെ മകനായി ബാക്കി വെച്ച മന്ദസ്മിതം മാത്രം .  ടീച്ചറുടെ അടക്കിപ്പിടിച്ച തേങ്ങല്ഒരു നിലവിളിയായി മാറാന്അധികം സമയം വേണ്ടി വന്നില്ല  . കുറച്ചു സമയത്തിനു ശേഷം ശരണാലയത്തിലെ ആളുകള്‍  വന്നു ശരീരം കട്ടിലില്നിന്നും താഴെ  ഇറക്കി വെച്ചു . അതിനു ശേഷം സംസകാരത്തിനുള്ള ഒരുക്കങ്ങള്തുടങ്ങി. ഒരുക്കങ്ങള്ക്കിടെ ഒരാള് ശരണാലയ വാതില്ക്കല്വന്നു നിന്നു. അമ്മിണിയമ്മയുടെ മകന്ദേവനായിരുന്നു അത്. ശരണാലയത്തിലെ അന്തരീക്ഷം കണ്ടു അവന്ആദ്യം ഒന്നമ്പരന്നു .  നിമിഷങ്ങള്ക്കുള്ളില് സത്യം അവനെയും ഗ്രഹിച്ചു . കുറെ നേരം ജീവസ്സുറ്റ അമ്മയുടെ ശരീരത്തിലേക്ക് അവന്ഇമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു . നോട്ടത്തില് അമ്മ  മകനില്അനുഗ്രഹം ചൊരിയുന്നതായി ജാനകിടീച്ചര്ക്ക് തോന്നി . സംസ്കാരങ്ങളൊക്കെ കഴിഞ്ഞു ദേവന്ടീച്ചറുടെ അടുത്തേക്ക് ചെന്നു . ടീച്ചറുടെ മനസ്സില്തന്റെ മകന്കാരണമാണല്ലോ ദേവനീ ഗതി വന്നതെന്നൊരു കുറ്റബോധം  നീറുന്നുണ്ടായിരുന്നു .ടീച്ചറെ കണ്ടയുടന്ദേവന്തന്റെ കയ്യിലുള്ള പൊതി കൊടുത്തു .എന്നിട്ട് പറഞ്ഞു         "ഇത് ഞാന്ജയിലില്ജോലിയെടുത്ത്  കിട്ടിയ കാശു  കൊണ്ട് വാങ്ങിയതാണ് . ടീച്ചര്പണ്ട് ധരിച്ചിരുന്നത് പോലുള്ളൊരു പട്ടുസാരി. അന്ന് എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു . മോന്വലുതായി വലിയ ആളാകുമ്പോള്അമ്മയ്കും ഇതുപോലെരെണ്ണം വാങ്ങിതരണം എന്ന് . ഇന്നു എന്റെ അമ്മ എന്നില്നിന്നും മാഞ്ഞുപോയി . അതിനാല്ഇത് സ്വീകരിക്കണം. ആരോരുമില്ലാത്ത എന്റെ അമ്മയായി എനിക്ക് ടീച്ചറമ്മയെ വേണം. ഇനി  ടീച്ചറമ്മ ഇവിടെ നില്കണ്ട. എന്റെ കൂടെ ഞങ്ങളുടെ വീട്ടിലേക്കു വരണം . ടീച്ചറമ്മയായിട്ടില്ല എന്റെ സ്വന്തം അമ്മയായിട്ട്‌ " .. ദേവന്റെ വാക്ക് കേട്ട് ജാനകിടീച്ചറുടെ കണ്ഠമിടറി .തന്റെ മകന്തനിക്കു നിഷേധിച്ച സ്നേഹം തന്റെ മകനാല്ക്രൂശിക്കപ്പെട്ട ദേവന്തന്നോട് കാണിക്കുന്നത് കണ്ടപ്പോള് അമ്മ അവനു മുന്നില്കൈകൂപ്പി നിന്ന് പോയി . നിരകണ്ണുകളുമായി നില്കുന്ന അമ്മയെ ദേവന്മാറോടു ചേര്ത്ത് പിടിച്ചു. അതിനു ശേഷം അവര്അവിടെ നിന്നും യാത്രയായി. കലര്പ്പില്ലാത്ത സ്നേഹത്തിന്റെ ലോകത്തേക്ക് . . . .  

സമര്പ്പണം : ശരണാലയ വാതില്ക്കല്ജീവിതം തള്ളി നീക്കുന്ന ഒരുപാട് അമ്മമാര്ക്ക് . . . .