{PONNANI FACEBOOK GROUP SHORT STORY COMPETITION , STORY ID -1011}
മണ്ണിനെ നനച്ചു പെയ്യുന്ന മഴയിലേക്ക് ജനല്പാളിയിലൂടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജാനകിടീച്ചറും അമ്മിണിയമ്മയും . ആ മഴയുടെ
ഇരമ്പലില്‍ അവരുടെ നരപുതഞ്ഞ വാര്ദ്ധക്യം മതില് കെട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് യാത്ര പോകുന്നത് പോലെ അവര്ക്ക് തോന്നി. രോഗാവസ്ഥയില്‍ കിടക്കുന്ന അമ്മിണിയമ്മയ്ക് കൂട്ടായി ആ ശരണാലയത്തില്‍
ജാനകിടീച്ചര്‍ വന്നിട്ട് നാല് കൊല്ലം കഴിഞ്ഞു. ഇതിനിടയില്‍ അവര്ക്ക് സന്തോഷമേകുന്ന ഒരു കാര്യം നാളെ നടക്കുകയാണ്. അമ്മിണിയമ്മയുടെ ഏക മകന്
ദേവന് നീണ്ട പതിനാലു വര്ഷത്തെ ജയില്വാസത്തിനു ശേഷം മടങ്ങി വരികയാണ്.. മകനെ കാണാനുള്ള സന്തോഷത്തില്‍ രോഗം ആ അമ്മയില്‍
നിന്നും മാറി നിന്നത് പോലെ ടീച്ചര്ക്ക് തോന്നി. എങ്കിലും ടീച്ചറുടെ മനസ്സില്‍ ഒരു നൊമ്പരം അണയാതിരുന്നു. ഒരു നിമിഷം ടീച്ചര്‍ തന്റെ പഴയ കാലത്തിലേക്ക് പോയി.
നെര്യമംഗലത്തെ ഒരു പ്രധാന തുണിമില്‍ കമ്പനിയുടെ ഉടമയായിരുന്നു സമ്പന്നനായ രാമുണ്ണിനായര്‍...-........,അദ്ധേഹത്തിന്റെ ഭാര്യയായിരുന്നു
ജാനകിടീച്ചര്‍ . ഇവര്ക്കാകെ കൂടി ഒരു മകന് രാമകൃഷ്ണന് .ഈ കമ്പനിയിലെ
ജോലിക്കാരായിരുന്നു അമ്മിണിയമ്മയും മകന് ദേവനും. രാമുണ്ണിനായരുടെ മരണത്തിനു ശേഷം കമ്പനി നടത്തിപ്പ് മകന് രാമകൃഷ്ണന് ഏറ്റെടുത്തു. എന്നാല്‍ തൊഴിലാളികളോടുള്ള മനോഭാവത്തില്‍ രാമുണ്ണിനായര്‍...-........ കാണിച്ചിരുന്ന സഹിഷ്ണുത മകനുണ്ടായിരുന്നില്ല. തൊഴിലാളികള്ക്ക് വര്ഷങ്ങളായി കൊടുത്തു കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ പൊടുന്നനെ രാമകൃഷ്ണന് നിര്‍ത്തലാക്കി. ഇതിനെതിരെ തൊഴിലാളികള്‍ ദേവന്റെ നേതൃത്വത്തില്‍ സമരം തുടങ്ങി. സമരം രൂക്ഷമായപ്പോള്‍ രാമകൃഷ്ണന് ആളുകളെ വിട്ടു സമരക്കാര്ക്ക് നേരെ ആക്രമണം നടത്തി. ഇതിനിടയില്‍ സമരക്കാരില്‍ ഒരാള് കൊല്ലപ്പെടുകയുണ്ടായി.
രാമകൃഷ്ണന് സ്വാധീനമുപയോഗിച്ച് ഈ കുറ്റം
ദേവന്റെ മേല്‍
ചുമത്തി . കോടതി ദേവന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അന്ന് മുതല്‍ അമ്മിണി അമ്മയുടെ ജീവിതം ഈ ശരണാലയ
വാതില്ക്കലാണ്. പൊതുവെ പുത്രവാത്സല്യം കൂടുതലുള്ള ജാനകിടീച്ചര്‍ മകന്റെ നിര്ബന്ധപ്രകാരം പിന്നീട് സ്വത്തുമുഴുവന്‍ മകന്റെ പേരിലാക്കിക്കൊടുക്കുകയുണ്ടായി.
കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വയസ്സായ അമ്മ അവനൊരു ബാധ്യതയായി മാറി. അങ്ങനെ ആ അമ്മയെ
ഈ ശരണാലയത്തില്‍
കൊണ്ടാക്കി അയാള്‍ തന്റെ പുത്രധര്മം കാണിച്ചു
.
ഇങ്ങനെ പഴയതെല്ലാം ആലോചിച്ചു നെടുവീര്പ്പിട്ട ടീച്ചറെ അമ്മിണിയമ്മ സമാധാനിപ്പിച്ചു. താന്‍ ഇവിടെ നിന്ന് പോയാലും ടീച്ചറെ കാണാന്‍ വരുമെന്നും പറഞ്ഞു അമ്മിണി അമ്മയും ജാനകിടീച്ചറും കിടക്കാനായി പോയി. . രാവിലെ കാപ്പി കൊണ്ടുവന്നു കൊടുക്കനായി വിളിച്ചപ്പോള്‍ അമ്മിണിയമ്മയ്ക്ക് അനക്കമുണ്ടായിരുന്നില്ല . മുഖത്ത് തന്റെ മകനായി
ബാക്കി വെച്ച മന്ദസ്മിതം മാത്രം . ടീച്ചറുടെ അടക്കിപ്പിടിച്ച തേങ്ങല്‍ ഒരു നിലവിളിയായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല . കുറച്ചു സമയത്തിനു ശേഷം ശരണാലയത്തിലെ ആളുകള്‍ വന്നു ശരീരം കട്ടിലില്‍ നിന്നും താഴെ ഇറക്കി വെച്ചു . അതിനു ശേഷം സംസകാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരുക്കങ്ങള്ക്കിടെ ഒരാള് ആ ശരണാലയ
വാതില്ക്കല് വന്നു നിന്നു. അമ്മിണിയമ്മയുടെ മകന് ദേവനായിരുന്നു അത്. ശരണാലയത്തിലെ അന്തരീക്ഷം കണ്ടു അവന് ആദ്യം ഒന്നമ്പരന്നു . നിമിഷങ്ങള്ക്കുള്ളില് ആ സത്യം
അവനെയും ഗ്രഹിച്ചു . കുറെ നേരം ജീവസ്സുറ്റ അമ്മയുടെ ശരീരത്തിലേക്ക് അവന് ഇമ വെട്ടാതെ
നോക്കിക്കൊണ്ടിരുന്നു . ആ നോട്ടത്തില്
ആ അമ്മ
മകനില്‍ അനുഗ്രഹം ചൊരിയുന്നതായി ജാനകിടീച്ചര്ക്ക് തോന്നി . സംസ്കാരങ്ങളൊക്കെ കഴിഞ്ഞു ദേവന് ടീച്ചറുടെ അടുത്തേക്ക് ചെന്നു . ടീച്ചറുടെ മനസ്സില്‍ തന്റെ മകന്
കാരണമാണല്ലോ ദേവനീ ഗതി വന്നതെന്നൊരു കുറ്റബോധം നീറുന്നുണ്ടായിരുന്നു .ടീച്ചറെ കണ്ടയുടന്‍ ദേവന് തന്റെ കയ്യിലുള്ള
പൊതി കൊടുത്തു .എന്നിട്ട് പറഞ്ഞു
"ഇത് ഞാന്‍ ജയിലില്‍ ജോലിയെടുത്ത് കിട്ടിയ കാശു കൊണ്ട് വാങ്ങിയതാണ് . ടീച്ചര്‍ പണ്ട് ധരിച്ചിരുന്നത് പോലുള്ളൊരു പട്ടുസാരി. അന്ന് എന്റെ അമ്മ
എന്നോട് പറഞ്ഞിരുന്നു . മോന് വലുതായി വലിയ ആളാകുമ്പോള്‍ അമ്മയ്കും ഇതുപോലെരെണ്ണം വാങ്ങിതരണം എന്ന് . ഇന്നു എന്റെ അമ്മ
എന്നില്‍ നിന്നും മാഞ്ഞുപോയി . അതിനാല്‍ ഇത് സ്വീകരിക്കണം. ആരോരുമില്ലാത്ത എന്റെ അമ്മയായി
എനിക്ക് ടീച്ചറമ്മയെ വേണം. ഇനി ടീച്ചറമ്മ ഇവിടെ നില്കണ്ട. എന്റെ കൂടെ
ഞങ്ങളുടെ വീട്ടിലേക്കു വരണം . ടീച്ചറമ്മയായിട്ടില്ല എന്റെ സ്വന്തം
അമ്മയായിട്ട് " .. ദേവന്റെ വാക്ക്
കേട്ട് ജാനകിടീച്ചറുടെ കണ്ഠമിടറി .തന്റെ മകന്
തനിക്കു നിഷേധിച്ച സ്നേഹം തന്റെ മകനാല്‍
ക്രൂശിക്കപ്പെട്ട ദേവന് തന്നോട് കാണിക്കുന്നത് കണ്ടപ്പോള് ആ അമ്മ
അവനു മുന്നില്‍ കൈകൂപ്പി നിന്ന് പോയി . നിരകണ്ണുകളുമായി നില്കുന്ന ആ അമ്മയെ
ദേവന് മാറോടു ചേര്ത്ത് പിടിച്ചു. അതിനു ശേഷം അവര്‍ അവിടെ നിന്നും യാത്രയായി. കലര്പ്പില്ലാത്ത സ്നേഹത്തിന്റെ ലോകത്തേക്ക്
. . . .
സമര്പ്പണം : ശരണാലയ വാതില്ക്കല് ജീവിതം തള്ളി നീക്കുന്ന ഒരുപാട് അമ്മമാര്ക്ക് . . . .

No comments:
Post a Comment