കാഴ്ചയില്‍ പരുക്കനെങ്കിലും ലോലമായ മനസ്സായിരുന്നു
അയാള്ക്ക്. അതുകൊണ്ടുതന്നെയാണ് അടുത്തറിയുന്നവര്ക്കെല്ലാം അയാള്‍
പ്രിയപ്പെട്ടവനായത്.
മറ്റു എഴുത്തുകാര്ക്കില്ലാത്ത മുന്തിയ
സിഗരറ്റിന്റെയും പെര്ഫ്യൂംമിന്റെയും ഇഴകിയ മണമായിരുന്നു അയാള്ക്കെപ്പോഴും. അയാള്‍
ധരിക്കുന്ന നീളന്‍
കുപ്പായം തന്റെ ശരീരവുമായി ഒരു തരത്തിലും പൊരുത്തപെടാത്തതായിരുന്നു. അലസമായി കിടക്കുന്ന മുടി ഇടക്കൊക്കെ കൈകൊണ്ട് പിന്നിലേക്ക്
ഒതുക്കുന്നത് അയാളുടെ ഒരു ശീലമാണ്.
നഗരത്തിലെ ഇഷ്ടപെട്ട ഈ ഹോട്ടലില്‍
വെച്ചാണ് തന്റെ മിക്ക സൃഷ്ടികള്ക്കും അയാള്‍
ജീവന് നല്‍കിയിട്ടുള്ളത്. എഴുതിത്തുടങ്ങുമ്പോള്സീരിയസ് ആവുകയും
റിലാക്സ് ആകുമ്പോള്‍
നര്‍മ്മത്തിന്റെ കെട്ടഴിക്കുകയും ചെയ്യുക അതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി.
ഇപ്രാവശ്യവും മറിച്ചൊരു ഉദ്ദേശവുമായല്ല അയാളുടെ വരവെന്നു അവര്‍
കണക്കുകൂട്ടി.
സര്‍ദിസ് ടൈം, കാന് ഐ അറേഞ്ച് അനദര്‍
റൂം പ്ലീസ്...? വളരെ ഭവ്യതയോടെയുള്ള റിസ്പ്ഷിനിസ്ടിന്റെ ചോദ്യം കേട്ട അയാള്‍ ആദ്യം ഒന്നമ്പരന്നെങ്കിലും തിരിച്ചു ഒരു മറു ചോദ്യമാണ് അയാള്‍
ഉന്നയിച്ചത് .
“ വൈ?
” അയാളുടെ ഏതു ചോദ്യത്തിനും എന്നും സ്മാര്ട്ടായി ഉത്തരം നല്കാറുള്ള ആ പയ്യന് ഇന്നതിന് കഴിഞ്ഞില്ല. അയാള്‍
തന്റെ തടിച്ച ഫ്രെയിമുള്ള കണ്ണട ജുബ്ബയുടെ അറ്റം കൊണ്ട് തുടച്ചശേഷം മുഖത്തേക്ക് ചേര്ത്തുവെച്ചു പിന്നെ അവനെ ഒന്നു നോക്കിയ ശേഷം മുകളിലെ തന്റെ സ്ഥിരം റൂമിലേക്ക്
നടന്നു .
സര്, എന്നു വിളിച്ചുകൊണ്ട് റൂം ബോയ് അയാള്ക്ക് പിന്നാലെ ഓടിവന്നു. മുറിതുറന്നു ഒരുവിധത്തില്‍
എല്ലാ ശരിയാക്കി പോകാന്‍
തിടുക്കം കൂട്ടിയ അവന്റെ കയ്യില്‍
കയറി പിടിച്ചു അയാള്‍
ചോദിച്ചു.
ടെല്മി വാട്ട്
ഈസ് ദി റീസണ്‍...?
ഇനി വല്ല വി ഐ പികളും
ഇവിടെ...? അത്രയും പറഞ്ഞു അയാള്‍ അവനെ നോക്കി. പിന്നെ അവന്റെ ഇരുചുമലുകളും പിടിച്ചുകുലുക്കികൊണ്ട് അവനോടായി അയാള്‍
കെഞ്ചി, ടെല്‍
മീ പ്ലീസ്...പതിവുപോലെ അയാള്‍
അവന്റെ കീശയിലേക്ക് ഒരു നൂറിന്റെ നോട്ട് വെച്ചുകൊടുത്തു. അവന്
ആരെയോ ഭയക്കുന്നത്പോലെ അയാള്ക്ക് തോന്നി.
സര്, ദിവസങ്ങള്ക്ക് മുന്പ് ഇവിടെ ഈ റൂമില്‍ വെച്ചായിരുന്നു..... പതര്ച്ചയോടെയുള്ള അവന്റെ ഓരോവാക്കുകളും അയാള്‍
വല്ലാത്ത ഒരു നിര്വീകാരത്തോടെയാണ്കേട്ടത്.
തനിക്കുചുറ്റും കുറെ ചെകുത്താന്മാരുടെ പൊട്ടിച്ചിരികളും അവക്കിടയില്‍
ജീവനുവേണ്ടിപിടയുന്ന ഒരു പെണ്കുട്ടിയുടെ രോദനവും അയാള്‍
കേട്ടു. തനിക്ക് ചുറ്റും ആ മുറിയൊന്നാകെ കറങ്ങുതായി അയാള്ക്ക് തോന്നി. പിന്നെ പരിസരം വീണ്ടെടുത്ത്
തന്റെ മുഖത്തുതിര്ന്ന വിയര്‍പ്പുകണങ്ങള്‍ ഒപ്പിയെടുത്ത ശേഷം തിടുക്കപെട്ടു അയാള്‍
ഇങ്ങിനെ എഴുതി തുടങ്ങി തന്റെ പുതിയ ഒരു സ്ര്ഷ്ടിയുടെ വരികളായി..... “ ആ നാലു ചുവരുകള്ക്കുള്ളില്‍ മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു.......ചതിയിലൂടെ പ്രാണന്
നഷ്ടപെട്ട ഒരു പാവം പെണ്കുട്ടിയുടെ.........

No comments:
Post a Comment