Saturday, 20 April 2013

എനിക്കും ജീവിക്കണം

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1008}


പുഴ ഒഴുകുന്നതുപോലെയാണ് വര്ഷങ്ങള്പോയത്......
ഒഴുകി പോയത് ഒന്നും തിരിച്ചുവരാറില്ലല്ലോ.തെളിമയുള്ള ബാല്യകാലത്തേക്ക് ഞാന്വഴുതിവീണു ബാല്യകാലം എന്റെ പോരാട്ടത്തിന്റെ കുടി ആയിരുന്നു ..
ഒമ്പതാം ക്ലാസില്പോയിരുന്ന സമയത്തായിരുന്നു മുത്ത ചേട്ടന്മാരോട് ഉപ്പയുടെ കല്പന വന്നപോലെ എനിക്കും ഉപ്പയുടെ കല്പന കേള്ക്കേണ്ടി വന്നത് .
മതി പഠിച്ചേതൊക്കെ നാളെ മുതല്കടയിലെ കാര്യങ്ങള്ഒക്കെ നോക്കി നടത്തേണം , ഞാന്ഒന്നും പഠിച്ചിട്ടല്ലല്ലോ ഇത്രെയും ആയത് അല്ലെകില്പഠിച്ചിട്ട് ഒക്കെ ഇപോ എന്താ കാര്യം ?
പഠിപ്പ് മുടക്കാന്ഉപ്പ പറഞ്ഞ ന്യായങ്ങള്അര്ത്ഥമില്ലാത്ത വാക്കുകള്ആയിരുന്നു എന്ത് വന്നാലും പഠിക്കേണം എന്ന് കരുതി ഉമ്മയോട് ഞാന്പറഞ്ഞു എന്നെ പടിപ്പിചില്ലേല്ഞാന്വിട് വിട്ടു പോവും എനിക്ക് പഠിക്കേണം എന്നും പതിനാല് വയസുകാരനായ ഞാന്വാവിട്ട് കരഞ്ഞു ഉമ്മയോട് കേണബെഷിച്ചു . അതിനൊന്നും വലിയ കാര്യം ഒന്നും ഉണ്ടായില്ല ഏതൊരു ഭാര്യക്കും ഭര്ത്താവിന്റെ വാക്ക് വേത വാക്ക് എന്നാ പോലെ എന്റെ ഉമ്മയും ഉപ്പയുടെ വാക്കുകളെ എതിര്ക്കാതെ നിന്നു ..
വിട്ടു കൊടുക്കാന്ഞാനും ഒരുക്കമല്ലായിരുന്നു പഠിപ്പ് മുടക്കാന്ഉപ്പ കണ്ടെത്തിയ ന്യയങ്ങള്ക്കും നിയമങ്ങള്ക്കും എതിരെ ഞാന്പോരാട്ടം ആരംഭിച്ചു .
അതിന്റെ ഫലം ഇന്നും എന്റെ ശരിരങ്ങളില്പതിഞ്ഞു കിടപ്പുണ്ട് .
എന്റെ ഒപ്പമുള്ള കുട്ടുകാര്പഠിക്കാന്പോവുന്നതും അവരുടെ ഒക്കെ സന്തോഷവും കണ്ട് എനിക്ക് ആരോടൊക്കെയോ വെറുപ്പും ദേഷ്യവും വന്നു ഞാന്ഒരു കുട്ടി പിശാചിനെ പോലെ മാറി കഴിഞ്ഞിരുന്നു .
ഒരു ദിവസം കുട്ടുകാരന്കാദര്തന്ന ബീഡിയും വലിച്ചു കുട്ടുകുടി ഇരിക്കുന്നത് അത് വഴി വരുന്ന ഉപ്പാ കണ്ടു ,
നിന്നെ ഞാന്ഇന്ന് കൊല്ലുമെടാ എന്ന് പറഞ്ഞു ഉപ്പ എന്നെ പിടിച്ചു വിട്ടിലേക്ക് കൊണ്ട് പോയി അന്ന് ബീഡിയുടെ പേരില്ഉപ്പ എന്നോട് ചെയ്ത ക്രുരത ഇന്നയിരുന്നെകില്ചുരുങ്ങിയത് എഴു വര്ഷമെങ്കിലും ജയിലില്കിടെക്കേണ്ടി വന്നേനെ എന്ന് ഞാന്ഇടെക്ക് ചിന്തിക്കാറുണ്ട്
ഇന്നാണെങ്കില്ബാല പിടനത്തിനെതിരെ ശബ്ദിക്കാന്വിശാല മനസുള്ളവരും നിയമവും ഉണ്ട് എനിക്ക് അതും ഇല്ലാതെ പോയി ..
ബീഡിയുടെ പേരില്എനിക്ക് കിട്ടിയ മര്ദനം അന്ന് വരെ എനിക്ക് കിട്ടിയ എല്ലാ മര്ധനങ്ങളുടെയും പരുതിക്കും പുറത്തായിരുന്നു മഴ പെയുന്ന പോലെ മിന്വാല്കൊണ്ടുള്ള അടിയില്അവശനായി വീണ എന്നെ പൊക്കി എടുത്തു എന്റെ ഉമ്മയുടെ ഉമ്മ അന്ന് എന്നോട് പറഞ്ഞതാ , എടാ മോനെ നീ ആണ് അല്ലടാ എവിടെങ്കിലും പോയി ജിവിച്ചുടെ ഇങ്ങിനെ തല്ലു കൊണ്ട് ചാവാതെ .
ബാല്യകാലത്തിലെ എല്ലാ വെധേനകളിലും എനിക്ക് ആശ്വാസം നല്കിയിരുന്നതും എന്റെ ഉമ്മയുടെ ഉമ്മ തന്നെയായിരുന്നു .
അവിടെന്ന് രണ്ടാം ദിവസം വെല്ലിമ്മയോടു അന്പത് രൂപയും വാങ്ങി പതിനഞ്ചു കാരനായ ഞാന്അടുത്ത് ഉള്ള റെയില്വെ സ്റ്റേഷന്വഴി നാടും വിടും വിട്ട് കുറേ ദുരം പോയ്മറഞ്ഞു കഴിഞ്ഞിരുന്നു എങ്ങോട്ടാണ് എന്ന് ഒരു ലേക്ശ്യവും ഇല്ലാതെ ...
രാത്രിയില്ആയിരുന്നു യാത്ര സ്ഥലങ്ങള്ഒന്നും പരിജയമില്ലാത്ത എനിക്ക് അടുത്ത് എവിടെയും ഇറങ്ങാന്പേടിയായിരുന്നു രാത്രിയല്ലേ നേരം വെളുത്താല്എത്തുന്ന സ്റ്റോപ്പില്ഇറങ്ങാം എന്ന് കരുതി ഞാന്ഇരുന്നും നിന്നും ഉറങ്ങി നേരം വെളുപ്പിച്ചു . പുലര്കാല സമയം ഞാന്എന്റെ മലയാള മണ്ണ് വിട്ട് കഴിഞ്ഞിരിക്കുന്നു എന്ന് പുറമേക്ക് നോക്കുമ്പോള്മനസിലായി കടയുടെ ബോര്ഡുകളില്ഒക്കെ മലയാളം പോയി വേറെ ഒരു ഭാഷയില്എഴുതിയ പേരുകള്കണ്ടു . അടുത്ത സ്റ്റേഷന്എത്തിയാല്ഇറങ്ങേണം എന്നും ഇനിയും കുടുതല്ദുരം പോവേണ്ടാ എന്നും എന്റെ കൊച്ചു മനസ് മന്ത്രിച്ച്കൊണ്ടിരുന്നു അതികം തമാസിയാതെ അടുത്ത സ്റ്റേഷന്എത്തി കേരളത്തിന്റെ അടുത്ത സംസ്ഥനാമായ കര്ണാടകയുടെ തുറമുക നഗരമായ മംഗലാപുരത്ത്‌.
ഞാന്ചെന്നിറങ്ങിയ മഹാനഗരത്തിലും എനിക്ക് പോരാടേണ്ടി വന്നു
ജോലി ലെബിക്കാതെ അലഞ്ഞു തിരിഞ്ഞ ദിവസങ്ങളില്വിശപ്പിനോടും കാമ പിശാജുക്കളോടും കടത്തിണ്ണയില്കിടന്നുറങ്ങുമ്പോള്തെരുവ് പട്ടികളോട് വരെ .
അധികം താമസിയാതെ ഞാന് നഗരത്തിന്റെ സന്തതി ആയി കഴിഞ്ഞിരുന്നു ജോലിയും ലെബിച്ചു രണ്ടു വര്ഷത്തെ നഗരത്തിലെ ജിവിതം എനിക്ക് പറഞ്ഞു തന്നത് വലിയ അനുബവങ്ങളായിരുന്നു എവിടെ നോക്കിയാലും മനുഷ്യര്പണത്തിനു വേണ്ടിയുള്ള നെട്ടോട്ടം ഓടുന്നത് കാണാം , നഗരത്തില്ഇടക്കിടെക്ക് അരങ്ങ് തകര്ക്കുന്ന മത ലഹളയും ഗുണ്ടായിസവും ,രാത്രി കാലങ്ങളില്പെണ്ണിന്റെ നെഗ്ന്നമേനിയും തേടിയിറങ്ങുന്ന കാമ പിശാജുക്കള്കടത്തിണ്ണയില്കിടന്നുറങ്ങുന്ന നാടോടി കുടുംബങ്ങളോട് പോലും ഒരു ദയയും ഇല്ലാതെ കാമ വെറി കാണിക്കുന്ന മ്രെഗങ്ങളായ മനുഷ്യരുടെ കുട്ടം വേറെ .
രണ്ടു വര്ഷം അവിടെത്തെ ജിവിതം മടുത്തു ഞാന്നാട്ടിലേക്ക് തന്നെ തിരിച്ചു പോന്നു തിരിച്ചു വരുമ്പോള്നാട് വിട്ട് വരുമ്പോള്എനിക്ക് ഉണ്ടാവാത്ത ഒരു മാനസിക വെഷമം എന്നില്അവശേഷിച്ചു .
ക്രുരതകളുടെയും സ്നേഹമില്ലയ്മയുടെയും ഇടയില്എനിക്ക് ദൈവം സഹായം പോലെ കുറെ നല്ല മനുഷ്യരെ കണ്ടു മുട്ടാന്സാധിച്ചു മതങ്ങളില്പുര് വിശ്വാസവും അതില്ഉപരി മനുഷ്യ സ്നേഹവും ഉള്ള കുറെ നല്ല മനുഷ്യരുടെ സ്നേഹം എനിക്ക് നിറയെ ലെബിച്ചു അവരില്പലരെയും ഓര്ത്തായിരുന്നു എന്റെ വെഷമം സ്നേഹം കിട്ടേണ്ടവരില്നിന്നും അത് ലെബിക്കാതെ പോയ എനിക്ക് അവരൊക്കെ തന്ന സ്നേഹം വളരെ വിലപെട്ടതായിരുന്നു ....
    വിട്ടില്തിരിച്ചെത്തിയ എന്നെ വളരെ സ്നേഹത്തോടെ ഉപ്പയും ഉമ്മയും സ്വികരിച്ചു . എല്ലാവരും അന്ന് വരെ ഞാന്അനുഭവിച്ച് അറിയാത്ത സ്നേഹ മാലകള്കൊണ്ട് പൊതിഞ്ഞു .
രണ്ടു വര്ഷത്തെ വനവാസക്കാലത്ത് ഞാന്ജോലി ചെയ്ത് ഉണ്ടാക്കിയ മോശമല്ലാത്ത തുകയുമായിട്ടായിരുന്നു വിട്ടിലേക്കുള്ള എന്റെ തിരിച്ചു അതില്നിന്നും വലിയ ഒരു ഭാഗം ഉപ്പയെ ഏല്പിച്ച്ബാക്കി ഉമ്മയുടെയും വെല്ലിമയുടെയും അനിയന്മാരുടേയും സന്തോഷത്തിന് വേണ്ടിയും ചിലവഴിച്ചു ..
അവിടെന്ന് കുറച്ചു ദിവസങ്ങള്കഴിഞ്ഞപ്പോള്ഉപ്പയുടെ ചോദ്യം എത്തി .( എപ്പോഴാ തിരിച്ചു പോവുന്നത് എന്ന് ?
ഉപ്പയുടെ പെട്ടന്നുള്ള ചോദ്യത്തില്ഞാന്ആകെ അന്താളിച്ചു പോയി വെഷമിച്ചു പോയി ഇനിയും എനിക്ക് നാട് വിടാന്ഇഷ്ട്ടമല്ല എന്ന് പറയാന്എനിക്ക് മനസ് വന്നില്ല അങ്ങിനെ പറഞ്ഞാല്ഉപ്പ എന്ത് കരുതും എന്ന് ഞാന്വിജാരിച്ചു
അവിടെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്ഉമ്മയും ചോദ്യം തുടര്ന്നു എപ്പോഴാ തിരിച്ചു പോവുന്നത് എന്ന് ..
അപ്പോഴാ എനിക്ക് മനസിലാക്കാന്കഴിഞ്ഞത് നാട്ടിലേക്ക് തിരിച്ചു വന്നപ്പോള്എന്നോട് കാണിച്ച സ്നേഹം പണം കായ്ക്കുന്ന മരത്തിനോടെന്ന പോലെയായിരുന്നു എന്ന്
ഞാന്വിണ്ടും പോരാടാന്തന്നെ തിരുമാനിച്ചു....
നാട്ടില്വന്നു കുറച്ചു ദിവസത്തിനുളില്എന്റെ സമ പ്രായക്കാരുടെ കളിയിലും ചിരിയിലും വിണ് പോയ എനിക്ക് പിന്നിട് നാട് വിട്ട് പോവാന്ഉള്ള ആഗ്രഹം ഇല്ലാതെ വന്നു എന്നും കുട്ടുകാരുമോത്ത് കളിച്ചും ഉല്ലസിച്ചും നടന്നു ദിനങ്ങള്കഴിച്ചു കൊണ്ടിരുന്നു ..
കുറച്ചു ദിവസങ്ങള്കഴിഞ്ഞില്ല കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്ക് പറഞ്ഞു ഉപ്പ വിണ്ടും എന്നോട് കയര്ത്തു , ഞാന്പറഞ്ഞു നാളെ മുതല്എന്തെകിലും പണിയെടുത്ത് പൈസ തന്നോളാം എന്റെ ചിലവിന് എന്ന് പറഞ്ഞു അതോടെ ഉപ്പാന്റെ അപ്പോഴാത്തെ ദേഷ്യം തിര്ന്നു .
പിന്നീട് ഉള്ള ദിവസങ്ങളില്കല്ല്പണിക്ക് പോയും ചെറിയ ചെറിയ ജോലികള്ചെയ്തും കിട്ടുന്നത് വിട്ടില്എത്തിക്കുമായിരുന്നു , അപ്പോഴും എന്റെ സമ പ്രയക്കാരയവര്പഠിക്കാന്പോവുന്നതും ഉല്ലസിച്ചു നടക്കുന്നതും കണ്ട് എനിക്ക് ഉപ്പനോട് നാള്ക്ക് നാള്വെറുപ്പ് കുടുകയല്ലാതെ കുറയുന്നില്ലായിരുന്നു ..
എന്റെ വെറുപ്പ് തിര്ക്കാന്ഞാന്കണ്ടെത്തിയ വഴികള്പലതുമായിരുന്നു പണിക്ക് ഒന്നും പോവാതെ കറങ്ങി നടക്കേലും ഉപ്പാക്ക് തീരെ ഇഷ്ട്ടം ഇല്ലാത്ത പലരുമായി കുട്ടുകുടലും പതിവാക്കി ഒരു ദിവസം അതിന്റെ പേരില്വിണ്ടും എനിക്ക് പഴയ പോലെ മര്ദനം ലെഭിച്ചു ..
അന്ന് രാത്രി ഞാന്മനസില്കരുതി ഇനി ഇവിടെ നിന്നാല്ശെരിയാവില്ല എന്ന്
പിറ്റേന്ന് സുര്യന്ഉതിച്ചപ്പോള്പഴയ പോലെ വെല്ലിമ്മാടെ കയ്യില്നിന്നും പണം വാങ്ങി ഞാന്നാട് വിടാന്ഇറങ്ങി തിരിച്ചു ഉപ്പയും ഉമ്മയും പോവണ്ടാ എന്ന് പറഞ്ഞില്ല. വെല്ലിമ്മാക്ക് ഞാന്പോവുന്നത് ഇഷ്ട്ടമല്ല പക്ഷെ ഉപ്പാടെ കയ്യില്നിന്നും അടി കിട്ടുന്നത് കാണാന്വയ്യാത്തത് കൊണ്ട് നിറകണ്ണുമായി എന്നെ യാത്രയാക്കി . ഞാന്വിട്ടില്നിന്നും യാത്ര തിരിച്ചു വിണ്ടും എങ്ങോട്ടെന്നില്ലാതെ ...
വിട്ടില്നിന്നിറങ്ങി കുറച്ച് ദുരം ആയപ്പോള്സ്ക്കുള്ബസ് കാത്ത് നില്ക്കുകയായിരുന്ന എന്റെ കളിക്കുട്ടുകാരിയും അയലത്തെ വിട്ടിലെ കുട്ടിയുമായ ഒരു പെണ്കുട്ടി ഞാന്പോവുന്നത് കണ്ട് എന്റെ അടുത്തേക്ക് വന്നു ചോദിച്ചു
എങ്ങോട്ടാ ? ഞാന്വിവരം പറഞ്ഞു അവളോട്‌ .അപ്പോള്വിണ്ടും എന്നോട്
എന്തിനാ ഇങ്ങിനെ പേടിച്ചു നാട് വിടുന്നത് ഒരാള്ക്ക് കഴിക്കാന്ഉള്ള ഭക്ഷണം ഞാന്തരാം നാട് വിട്ട്പോവണ്ടാ എന്റെ ഉപ്പാടെ കൂടെ ജോലിക്ക് പോയിക്കുടെ എന്തിനാ നാട് വിടുന്നത് ?
പ്രായത്തില്കവിഞ്ഞ പക്ക്വതയോടെ അവളുടെ ഓരോ വാക്കുകളും എന്നെ അത്ഭുതപെടുത്തി അതില്ഉപരി എന്റെ മനസില്എന്തെന്നില്ലാത്ത ഒരു അനന്ത വും നല്കി . എനിക്ക് വേണ്ടി വെധെനിക്കാന്ഒരാള്എങ്കിലും ഉണ്ടായല്ലോ എന്ന ആശ്വാസവും മനസ്സില്‍ ...
എന്നിട്ടും ഞാന്അവിടെ നിന്നില്ല സ്ക്കുള്ബസ്സില്കയറുമ്പോഴും ഒമ്പതാം ക്ലാസ് കാരിയായ അവള്എന്നോട് പോയാല്ഇനി ഞാന്മിണ്ടില്ലാന്നു പറയുന്നുണ്ടായിരുന്നു
സ്ക്കുള്ബസ് എന്റെ കണ്ണിന്റെ പരുതി വിട്ട്കഴിഞ്ഞപ്പോള്ഒരു നെടുവീര്പുമായി ഞാനും നാട് വിടാന്ഉള്ള ബസ് കയറിയിരുന്നു ,,,
പിന്നിട് ചെന്നെത്തിപെട്ടത്എറണാകുളത്തായിരുന്നു അവിടെ ഒരു ഹോട്ടലില്ജോലിയും ശെരിയായി
ജോലിക്ക് നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്എന്റെ മനസില്നാടും കുട്ടുകാരുമോത്തുള്ള ദിനങ്ങളും
കുപ്പിവളപോലെ പൊട്ടിച്ചിരിക്കുന്ന എന്റെ കളിക്കുട്ടുകാരിയുടെ വാക്കും എന്നെ നാട്ടിലേക്ക് തന്നെ കൊണ്ടെത്തിച്ചു രണ്ടാം ദിവസം രാത്രി എറണാകുളം വിട്ട് ഞാന്രാത്രിയില്നാടണഞ്ഞു ...
നാട്ടില്വന്ന എന്നെ കണ്ടപ്പോള്എന്നോട് പോവണ്ടാന്നു പറഞ്ഞു നിര്ബന്തിച്ച കളിക്കുട്ടുകാരിയെ കാണണം എന്ന് മനസ് പറഞ്ഞു അതി രവില തന്നെ വിടിന്റെ മുറ്റം അടിച്ചു വ്രെത്തിയാക്കുന്ന അവളെ ഒരു പാട് സ്നേഹത്തോടെ കുറച്ചു ദുരെ നിന്ന് നോക്കി നിന്നു എന്നെ കണ്ടതും അവള്പറഞ്ഞു
ഹോ നാട് വിട്ട് പോയ ആളുകള്ഒക്കെ വന്നല്ലോ രണ്ടു കൊല്ലം കഴിഞിട്ട് . എനിക്ക് എന്താ കൊണ്ട് വന്നെ ?
എന്തിനാ ഇങ്ങിനെ നാട് വിടുന്നത് ? എത്ര ചെക്കന്മാരാ നാട്ടിലെ ആട്ടോറിക്ഷ ഡ്രൈവര്മാരായി നടക്കുന്നത് ഇക്കാക്കും അങ്ങിനെ ആയിക്കുടെ ?
തിരിച്ചു വന്ന എന്നെ കളിയാക്കുന്നതോടപ്പം തന്നെ നല്ല ഒരു ജിവിത മാര്ഗവും പറഞ്ഞു തന്ന എന്റെ കളിക്കുട്ടുകാരിയുടെ മുഗത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു ഞാന്അവിടെ നിന്നും നേരെ പോയത് ഡ്രൈവിംഗ് സ്ക്കുളിലെക്ക് ആയിരുന്നു അവിടെ പോയി വിവരം പറഞ്ഞു അവിടെത്തെ ഡ്രൈവിംഗ് മാഷ്പറഞ്ഞു എന്നോട് ..
മുന്നും കുടി ലൈസന്സ് എടുത്തു വരുമ്പോഴേക്കും അയ്യായിരം ഉറുപ്പിക ആവും കയ്യില്കാശുണ്ടോ ?
എന്റെ കയ്യില്അത്രെയും തുകയില്ലയിരുന്നു അപ്പോള്ഉപ്പനോട് പറയാം എന്ന് വിജാരിച്ച് അവിടെ നിന്നും വിട്ടിലേക്ക് പോന്നു .
അവിടെയും ഉപ്പാക്ക് പറയാന്തടസങ്ങള്മാത്രമേ ഉണ്ടായിരുന്നുള്ളൂ . നിരാശനായ എനിക്ക് വെല്ലിമാടെ കാതിലെ അല്ലി മുത്തുകളില്ഒന്ന് കയ്യില്തന്നിട്ട് വെല്ലിമ എന്നോട് പറഞ്ഞു ., ഇത് കൊണ്ടോയി വിറ്റിട്ട് മോന്ഡ്രൈവിംഗ് പഠിച്ചോ എന്ന്.. അങ്ങിനെ രണ്ടു മാസത്തിനുള്ളില്ഡ്രൈവിംഗ് പഠിച്ചു ലൈസന്സ് ഞാന്സ്വന്തമാക്കി .
പിന്നിട് നാട്ടില്ആട്ടോ ഡ്രൈവര്ആയി ജോലി എടുത്തു തുടങ്ങി എന്റെ ചെറിയ ഒരു വിജയത്തിന് പ്രേരണയായ എന്റെ കളിക്കുട്ടുകാരിയുമായി അപ്പോഴേക്കും എന്റെ ഹ്രെധയം പിരിയാന്കഴിയാത്ത ഒരു ബന്തം സ്ഥാബിച്ചു കഴിഞ്ഞിരുന്നു .
രാവിലെ എഴുന്നേല്ക്കുമ്പോഴും ഉണിലും ഉറക്കത്തിലും സ്വപ്നത്തിലും എല്ലാ പ്രണയങ്ങളെ പോലെയും ഞാനും അവളില്ലാതെ ജിവിതം ഇല്ല എന്ന അവസ്ത്തയില്എത്തിച്ചര്ന്നിരുന്നു എന്റെ എല്ലാ നഷ്ട്ടങ്ങള്ക്കും ദൈവം എനിക്ക് തന്ന സമ്മാനമായി അവളെ എന്റെ മനസ് നെഞ്ജിലെറ്റി കഴിഞ്ഞിരുന്നു.
എനിക്ക് എങ്ങിനെ ആയിരുന്നുവോ അതിലും കുടുതലായി അവള്ക്ക് എന്നോടും ഇഷ്ട്ടമുണ്ടായിരുന്നു പറയാന്കഴിയാത്ത അത്ര ഇഷ്ട്ടം അവള്എനിക്ക് സമ്മാനിച്ചുകൊണ്ടിരുന്നു അങ്ങിനെ ഞങ്ങളുടെ പ്രണയം മതിച്ചുല്ലസിച്ചു 5 വര്ഷം പിന്നിട്ടപ്പോള്എന്റെ പെങ്ങളുടെ കലല്യണം നടത്തെണമെന്നും അതിനു നീ കല്യാണം കഴിക്കേണം എന്നും വിട്ടുകാര്ഒന്നിച്ചു പറഞ്ഞു ..
വിട്ടിലെ എല്ലാവര്ക്കും എന്റെ പ്രണയം അറിയാമായിരുന്നിട്ടും ആര്ക്കും അതൊന്നും ഒരു വിഷയമായില്ല എല്ലാവരുടെ വാക്കിലും പെങ്ങളുടെ കാര്യം നടത്താന്ഞാന്കല്യാണം കഴിക്കുന്നതില്നിന്ന്കിട്ടുന്ന ഒരു തുകയായിരുന്നു ലേക്ശ്യം
ഞാന്അവളില്ലാതെ ജിവിക്കില്ലാ എന്ന് പറഞ്ഞു വിട്ടുകാരുമായി പോരാട്ടം വിണ്ടും തുടങ്ങി ഒരു ദിവസം ഞാന്പുറത്തു പോയ സമയത്ത് എന്റെ പ്രണയിനിയുടെ വിട്ടുകരുമായി എന്റെ ഏട്ടനും പെങ്ങളും ഉമ്മയും ഒക്കെ വാക്കുകള്കൊണ്ട് അവരെ ഒരു പാട് വെധേനിപിച്ചു എന്നില്നിന്നും അവരെ അകറ്റുക ആയിരുന്നു എന്റെ വിട്ടുകാരുടെ ലേക്ശ്യം അതില്അവര്പുര്ണമായി വിജയിക്കുകയും ചെയ്തു .
പിന്നിട് എന്റെ പ്രണയിനിയും വിട്ടുകാരും എന്നോട് മിണ്ടാതെ ആയി അവിടെയും എന്നെ സപ്പൊട്ട് ചെയ്യാന്ആരും ഉണ്ടായിരുന്നില്ല ...
പിറ്റേന്ന് ഞാന്അവളുടെ ഉപ്പയെ ആളൊഴിഞ്ഞ ഒരു ഭാഗത്ത് വെച്ച് കണ്ടപ്പോള്ചോദിച്ചു
എനിക്ക് നിങ്ങളെ മകളെ കെട്ടിച്ചു തരുമോ?? അതിന് അവളുടെ ബാപ്പ ,,
(
മോനെ നിന്നെ എനിക്കും മോള്ക്കും ഏല്ലാവര്ക്കും ഇഷ്ട്ടമാ പക്ഷെ അന്റെ ഉമ്മയും വിട്ടില്ഉള്ളവരും ഇത്രയൊക്കെ പറഞ്ഞ സ്ഥതിക്ക് ഇനി മോന്റെ വിട്ടിലെക്ക് ഓളെ തരാന്ഞങ്ങള്ക്ക് കഴിയില്ല മോന് നിര്ബന്തം ആണെങ്കില്പള്ളിയില്വെച്ച് ആനക്ക് നിക്കഹ് ചെയ്തു തരാം നിന്റെ അഭിപ്രായം രണ്ടു ദിവസത്തിനുള്ളില്ഇന്നോട് പറ )...
അതും പറഞ്ഞു മുപ്പര് പോയി
മുപ്പരുടെ വാക്കുകള്ക്ക് എനിക്ക് കൊടുക്കാന്വലിയ മറുപടിയൊന്നും ഉണ്ടായില്ലരുന്നു
രണ്ടു ദിവസം കഴിഞ്ഞിട്ടും ..അഥവാ അവളുടെ ഉപ്പയുടെ വാക്കും കേട്ട് പള്ളിയില്പോയി നിക്കാഹ് ചെയ്താല്പിന്നിടുള്ള കാലം പെങ്ങളെ മറന്ന് സ്വന്തം സുഖം നോക്കിയവന്എന്ന് ആളുകള്പറഞ്ഞു നടക്കില്ലേ ? അതും അല്ല അങ്ങിനെ അവളെ സ്വന്തമാക്കാന്എനിക്കും ഇഷ്ട്ടമാല്ലായിരുന്നു ....
സ്ത്രിധന മെന്ന പേമാരിയില്കുടുങ്ങി എന്റെയും പ്രണയം അവിടെ വെച്ച് കടപുഴകിയോഴുകി പോയി കഴിഞ്ഞിരുന്നു ..
അവളെ കാണാതെയും അവളോട്മിണ്ടാന്കഴിയാതെയും ആയ ഞാന്അത് വരെ ഇല്ലാത്ത കൊലത്തിലെക്ക് മാറി കഴിഞ്ഞിരുന്നു എന്റെ എല്ലാം നഷ്ട്ടമായി എന്നും എനിക്ക് ഒന്നും എന്റെ വിട്ടുകാര്ചെയ്തു തരില്ല എന്നും മനസു പറഞ്ഞു കൊണ്ടിരുന്നു വിട്ടുകരോടുള്ള ദേഷ്യവും വാശിയും കുടിയ ഞാന്
നേരം പുലര്ന്നാല്രാത്രി പാതിരാ ആവുന്നത് വരെ മദ്യം ഉപയോകിക്കുന്ന കുട്ടുകാരുമോത്തു കള്ളു കുടിച്ച് എങ്ങിനെയെങ്കിലും എന്റെ ജിവിതം അവസാനിപ്പിക്കേണം എന്ന ഒരേ ചിന്ത .ആരെയും പെടിയില്ലതെയും ആരെയും ബഹുമാനിക്കതെയും ദിവസങ്ങള്തള്ളി നിക്കുന്നതിനിടെയില്ഒരു ദിവസം രാവിലെ, മതി ഇനി എനിക്ക് ജിവിക്കേണ്ട എന്ന് കരുതി കുറച്ചു ദുരെയുള്ള ഒരു ഷോപ്പില്നിന്നും വീര്യം കുടിയ കീടനാശിനിയും വാങ്ങി ഞാന്അങ്ങകലെയുള്ള ഒരു ചെറിയ പട്ടണം ലേക്ശ്യം വെച്ച് ബസ്സില്കയറി ....
ഇന്ന് ഇരുളിയാല്എനിക്ക് മരിക്കേണം എന്ന ഒരൊറ്റ ചിന്ത .. എല്ലാം തകര്ന്നു തരിപ്പണമായി കഴിഞ്ഞ എന്നിലെ മതവും മനുഷ്യനും ഒക്കെ കുറച്ചു ദിവസങ്ങള്ക്ക് മുന്നേ മരിച്ചു പോയിക്കഴിഞ്ഞിരുന്നു ......
ഇനി എന്തിനാ ശരിരമായിട്ട് എന്ന് എന്റെ മനസ് എന്നോട് പുലമ്പി കൊണ്ടിരുന്നു ..
പട്ടണത്തില്എത്തിയ ഞാന്അവിടെത്തെ ബാറില്കയറി മദ്യം സേവിച്ചു തുടങ്ങി .സമയം വയ്കുന്നേരം അഞ്ജു മണിക്ക് തുടങ്ങിയ കുടി രാത്രി പത്തര വരെ തുടര്ന്ന് നീറുന്ന മനസുമായി കെടാന്പോവുന്ന എണ്ണ വിളക്ക് എരിയുന്ന പോലെ ഞാന്മദ്യത്തില്ലെയിച്ചു കഴിഞ്ഞിരുന്നു ബോധം അല്പ്പം ബാക്കി ഉണ്ട് .
എന്നാലും എനിക്ക് ഇനിയും കുടിക്കേണം എന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു ..മരിക്കാന്ഉള്ള പേടി ഇല്ലാതെ ആവുന്നത് വരെ കുടിക്കേണം എന്ന് കരുതി ഗ്ലാസുകള്മാറി മാറി തിര്ത്തു കൊണ്ടിരുന്നു ...
അവിടെന്ന് കുറച്ചു കഴിഞ്ഞപ്പോള്ബാര്അടക്കാന്ആയി എല്ലാവരും ഇറങ്ങേണം എന്ന് പറയുന്നത്
മദ്ധ്യ ലെഹരിയില്ആഴ്ന്നിറങ്ങിയ എനിക്ക് നേരിയ വെളിച്ചത്തോടപ്പം കാതില്വന്നു മുഴാങ്ങുന്നണ്ടായിരുന്നു കാലുകള്ഇടറലോടെ അവിടെ നിന്ന് എണിറ്റ് ഞാന്പതിയെ റോഡിലേക്കിറങ്ങി .
കീശയില്കരുതിയ കീടനാശിനിയും തപ്പി നോക്കി ഞാന്കവലയിലേക്ക് പ്രവേശിച്ചു നാലു പാടും ആളുകളും വണ്ടികളും പരന്നൊഴുകുന്ന കാഴ്ച , കാലുറക്കാത്ത എന്റെ കവലയിളുടെയുള്ള നടത്തവും , ഓരം പറ്റി എങ്ങിനെയോ റോഡിന്റെ മറു വശം കടന്നു ഞാന്തൊട്ടടുത്തു നിറയെ തട്ടുകടകളും ബസ് കാത്തു നില്ക്കുന്നവരുമായി ആകെ ഒരു ബഹളം ഒരിടെത്ത് നില്പ്പുറച്ച ഞാന്വിഷം കഴിക്കാന്പാകത്തിലുള്ള സ്ഥലം മനസില്പരതുന്നതിനിടെയില്പിന്നിലെ തട്ടുകടയുടെ ഭാഗത്ത് നിന്നും ഒരു ബഹളം കേട്ട് തിരിഞ്ഞു നോക്കി .
അല്പം മുന്നേ ഞാന്ബാറില്ഇരുന്ന് മദ്യബിക്കുമ്പോള്ഇടക്കിടെക്ക് ഓരോ സ്മാള്അടിക്കാന്ബാറില്വന്നിരുന്ന ഒരു മദ്ധ്യവയസുള്ള ആളുടെതായിരുന്നു പിറകില്നിന്നും ഞാന്കേട്ട ശബ്ദം .....
(
ഇന്നോരോസം കാശില്ലേല്ഡാ അടിച്ചു ഞാന്പൊളിക്കും എനിക്ക് പോട്ടിം കൊള്ളിം എടുത്ത് വെക്കെടാ
കാശില്ലേല്നിനെക്ക് ആളെ ഒന്നും ഒരു വിലയും ഇല്ല അല്ലെ ?)

തട്ടുകടക്കരനോട് മദ്യലെഹരിയില്ഭക്ഷണത്തിന് വേണ്ടിയുള്ള അട്ടഹസമായിരുന്നു അയാളുടെ അതിനിടെയില്വെള്ളം ഒഴിച്ചു കൊടുക്കുന്ന പത്രങ്ങളിലെക്ക് അയാള്കൈ വിശിയതും ഗ്ലാസുകള്ഒക്കെ പൊട്ടി നിലത്തു വിണു .
ദേഷ്യം വന്ന തട്ടുകടക്കാര്എല്ലാവരും ചേര്ന്ന് അയാളെ ബലമായി അവിടെ നിന്നും തള്ളി നീക്കി ,ആടിയുല്ലഞ്ഞു മനുഷ്യന്ആള്ക്കുട്ടത്തിന് മുന്നിലുടെ റോഡിന്റെ മറുവശത്തേക്ക് ഇഴഞ്ഞു നിങ്ങുന്നത് മദ്യാ ലെഹരിയില്അവിടെ നില്ക്കുന്ന ഞാനും നോക്കി നിന്നു ...
നാലും കുടിയ ജങ്ങ്ഷനിലുടെ റോഡു മുറിച്ചു കടക്കുന്നതിനിടയില്ആടിയുലഞ്ഞു നിങ്ങിയ അയാളുടെ അടുത്തുക്കുടെ അയാളെയും തട്ടി തെറിപ്പിച്ചു ഒരു പാണ്ടി ലോറി ഞാന്അടക്കം നിന്നവരുടെ ബാഗത്തെക്കുടെ നിറുത്താതെ പോയി
ആളുകള്വിണ് കിടക്കുന്ന ആളുടെ അടുത്തേക്ക് തലങ്ങും വിലങ്ങും ഓടി അടുക്കുന്നത് എനിക്ക് കാണാമായിരുന്നു നേരില്കണ്ട എനിക്ക് അയാളുടെ അടുത്തേക്ക് പോവാന്കഴിയുന്നില്ല ഞാന്ആകെ വിയര്ത്ത് വിറച്ചു പോയി നിന്ന നില്പ്പില്നിന്നു പോലും അനങ്ങാന്കഴിയാത്ത ഭയാനകമായ ആവസ്ത്ത..
അല്പ്പം സമയം കഴിഞ്ഞപ്പോള്പോലിസ് എത്തി കുറച്ചു കഴിഞ്ഞപ്പോള്ആംബുലന്സ് വരുന്നതും കണ്ടു
പിന്നിട് എനിക്ക് കാണാന്കഴിഞ്ഞത് അന്ന് വരെയും ഞാന്കാണാത്ത കാഴ്ചയായിരുന്നു .
നാല് പോലീസുകാര്കാര്ചേര്ന്ന് വീണ് കിടന്ന മനുഷ്യനെ പൊക്കി എടുക്കുമ്പോള്അയാളില്നിന്നും തല വേര്പെട്ടു പോയിരുന്നു അയാളെ ഇടിച്ചു തെറിപ്പിച്ചു പോയ പാണ്ടി ലോറി മനുഷ്യന്റെ തലയിലുടെ ആയിരുന്നു കയറി പോയത് ,,,,
നെല്കതിരില്നിന്നും വേര്പെട്ടുപോയ നെല്മണികള്വാരിക്കുട്ടുന്നത് പോലെ മനുഷ്യന്റെ
തലയുടെ ഭാഗങ്ങള്വാരിക്കുട്ടി കവറിലേക്ക് ആക്കി പോലീസുകാരും ആംബുലന്സും അദ്ദേഹത്തിന്റെ മ്രെധിയടഞ്ഞ ശരിരവുമായി എന്റെ കണ്ണിന്റെ മുന്നില്നിന്നും അകന്നു പോയി ...
കിടനാശിനിയും പോക്കറ്റില്വെച്ച് എങ്ങിനെയെങ്കിലും മരിക്കാന്തയ്യാറായി വന്ന എനിക്ക് കവലിയില്നിന്നും കിട്ടിയത് വലിയ ഒരു പാഠമായിരുന്നു ....
നമ്മുടെ കയ്യില്ഒന്നും ഇല്ല നമുക്ക് ഇന്നെലെ കിട്ടിയതും നാളെ കിട്ടുന്നതും ലാഭം ഏതു സമയവും ദൈവത്തിനു തിരിച്ചെടുക്കാന്കഴിയുന്ന നമ്മുടെ ആയുസ് ഞാന്അയിട്ട് നശിപ്പിക്കില്ല എനിക്കും ജിവിക്കേണം അവിടെ കവലിയില്നടന്നതെല്ലാം ഇശ്വരന്എനിക്കായിട്ട് വെച്ച ഒരു പാഠം പോലെ ഇശ്വരന്റെ പാഠമുള്കൊണ്ട് എന്റെ കിഷയില്എനിക്ക് മരിക്കന്ആയി കരുതി വെച്ച കിടനശിനിയുടെ
കുപ്പി ഞാന്നിന്നിരുന്നതിന്റെ പിന്നിലെ ഭാഗത്തെ കുറ്റികാടിലെക്ക് വലിച്ചെറിഞ്ഞു സ്റ്റോപ്പില്വന്ന കോഴിക്കോട് സുപ്പര്ഫാസ്റ്റ് ബാസിലെക്ക് കയറി നാട്ടിലേക്ക് വന്നു ,,

അതിന് പിറ്റേന്ന് മുതല്പ്രണയം നഷ്ട്ടമായത് കൊണ്ട് എനിക്കുണ്ടായിരുന്ന നിരാശയും ഇല്ലാതെ ആയി
പഠിക്കാന്കഴിഞ്ഞില്ല എന്നുള്ള സങ്കടവും മാറി , ഉപ്പയോടും വിട്ടുകാരോടും ഒക്കെ നല്ല നിലയില്ആയി തുടങ്ങി അന്ന് തുടങ്ങിയ പുതിയ യാത്രയില്എന്റെ മനസ് എന്നോട് പറഞ്ഞു . പഠിക്കാന്ആയി ഇനിയും പലതും ബാകി കവലകളും അങ്ങടികളും മനുഷ്യരും മ്രെഗങ്ങളും വാനവും ചന്ദ്രനും അങ്ങിനെ എല്ലാം എല്ലാം എളിമയോടെ പാതയിലുടെ നടന്ന് മനുഷ്യനിലേക്ക് തന്നെ തിരിച്ചു വന്നു ...
എവിടെയോ നെട്ടറ്റു പോവുമായിരുന്ന എനിക്ക് ഇശ്വരന്ചെയ്തു തന്ന സഹായമാവും കവലയില്അന്നുണ്ടായ സംഭവങ്ങള്എല്ലാം എന്ന് , ഇന്നും ഞാന്ദൈവത്തിനോട് നന്ദി പറഞ്ഞു ഓര്ക്കാറുണ്ട്
പുതിയ യാത്രയില്എനിക്ക് പലതും പഠിക്കാന്ആയി ഇനിയും എന്റെ പഠനം അവസാനിക്കുന്നില്ല
ഭുമിയും ഞാനും ഉള്ള കാലം വരെ തുടര്ന്ന് തന്നെ ഇരിക്കും എല്ലാം ഓര്ത്തെടുത്ത് വന്നപ്പോള്എന്റെ ജിവിത യാത്ര മുപ്പതു വര്ഷങ്ങള്കഴിഞ്ഞിരിക്കുന്നു ..
ഇനിയും എനിക്ക് ജിവിക്കേണം എളിയ മനുഷ്യനായി , ഇശ്വരന്എന്നെയും നിങ്ങളെയും
അനുഗ്രഹിക്കട്ടെ .........

No comments:

Post a Comment