Saturday, 20 April 2013

പെയ്തൊഴിഞ്ഞ മഴ തുള്ളികൾ

{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1007}



ഇനിയും മഴ പെയ്തൊഴിഞ്ഞിട്ടില്ലജാലക ചില്ലില്തെറിച്ചു വീഴുന്ന ജലകണങ്ങള്ഉരുണ്ടു ഒരു ചാലായി താഴേക്കു ഒലിച്ചിറങ്ങുന്നു.
ഉണ്ണി നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ് ഒടുവില്ഞാന്അതിനു സമ്മതം മൂളിയത്എന്റെ കൊച്ചുമകനു ഇത്തവണ കോളേജു മാഗസിനില്അവന്റെതായി ഒരു പേജു വരണം.  എഴുതാം,  ഇപ്പോള്അക്ഷരങ്ങളോട് അടുപ്പം കുറവാണു എങ്കിലും ശ്രമിക്കാം.
വര്ഷങ്ങള്ക്കു മുന്പുള്ള ഒരു ഡയറിയില്നിന്നും എഴുതി തുടങ്ങേണ്ടിയിരിക്കുന്നുഅല്ലെങ്കില്വേണ്ടഅതെല്ലാം പണ്ടേ പറഞ്ഞതാണ്പല തവണഇനിയും പറഞ്ഞാല്വില കുറഞ്ഞ വിറ്റു പോകാത്ത സെന്ടിമെന്ടലാകും.


തുടക്കം
 ഒരു -മെയിലില്നിന്നാകാംഅതാകുമ്പോള്കോളെജിനു യോജിച്ച പ്രമേയവുമാകും.
കാലങ്ങള്ക്ക് തെളിവായി നിന്നേക്കാവുന്ന വാക്കുകള്‍. വര്ഷവും ദിവസവും എനിക്ക് ഓര്മ്മയില്ലപക്ഷെഅക്ഷരങ്ങള്പറഞ്ഞത് ഇതായിരുന്നു." വളരെ ഹൃദയപുര്വ്വം ഞാന്ഒരാളെ പരിചയപ്പെടുത്തുന്നുഞാന്കണ്ടിട്ടില്ലാത്ത ഒരാള്‍."- വിമലയുടെഅയാളെ കുറിച്ചുള്ള ആദ്യത്തെ -മെയില്ഇതായിരുന്നു.
ഉണ്ണീനീ ഒന്ന് ഓര്ക്കുകവര്ഷങ്ങള്ക്കു പിറകോട്ടും മുന്പോട്ടും മാറി ചിന്തിച്ചാലെ ഒരു പക്ഷെ ഇത് മനസ്സിലാകു.പിന്നെഒരിക്കലും കണ്ടിട്ടില്ലാത്തവരുടെ മനസ്സുകള്തമ്മില്പലവുരു സംവാദിച്ചതാണ് ഞാനീ വാക്കുകളായി എഴുതുന്നത്‌. ലോകത്തിന്റെ പല കോണില്നിന്നെഴുതിയവ.
വര്ഷങ്ങള്ക്കിപ്പുറത്തിരുന്നു ചിന്തിക്കുമ്പോള്ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു.


മാറി
 നില്ക്കാമായിരുന്നു പതിവ്പോലെഎന്തോ.. ചെയ്തില്ലവിമല പരിചയപ്പെടുത്തിയത് കൊണ്ടാകാംഅയാള്ക്കുണ്ടാകുമെന്നു ഊഹിച്ച സാമാന്യനിലവാരത്തെ കുറിച്ചോര്ത്തിട്ടാകാം ഞാനും മറുപടി എഴുതിമറ്റുള്ളവര്ക്കൊപ്പംഒരു റോയല്സല്യുട്ട് ചെയ്തു സ്വാഗതം ചെയ്യുന്നുഞങ്ങളിലേക്ക്പിന്നീട് കാടു കയറിയ സൌഹൃദത്തിന്റെ വാക്കുകള്പരസ്പരം എറിഞ്ഞു കോളെജിന്റെ പഴയ  വര്ണങ്ങളിലേക്ക്  നടന്നടുത്ത ദിവസങ്ങള്‍. venga ബോയ്സും അരഞ്ഞാല്മരച്ചുവടും ഹോസ്റ്റലിലെ കുസൃതികളുംകലഹവും പിന്നെ കൊച്ചു കൊച്ചു പിണകവും  പരിഭവങ്ങളുംഒമാന്റെ മരുപ്പച്ചകള്ക്കിടയില്അയാളും ആസ്വദിച്ചിട്ടുണ്ടാകാം നൈര്മല്യത്തോടെ സംവാദി ച്ചിട്ടുണ്ടാകാം.  ഞങ്ങളോടൊപ്പം.


പക്ഷെ
 ഇതിനിടയില്എവിടെയോ എപ്പോഴോ ചില പ്രണയാക്ഷരങ്ങള്മരുഭൂമിയുടെ ഊഷ്വരതയിലേക്ക്  കൈമാറപ്പെട്ടിരുന്നുഅടുത്തറിഞ്ഞ വ്യക്തിയോടുള്ള ആരാധനയോഅതോ അതിനപ്പുറത്തേക്കുള്ള മറ്റെന്തെങ്കിലുമൊ...ഞാന്ആരെയും പഴി ചാരുന്നില്ല.
അത് ഒരിക്കലും പ്രണയമായിരുന്നില്ല.പക്ഷെവിമലയ്ക്കോ..വ്യക്തമല്ല.പലപ്പോഴും പലതായി സങ്കല്പ്പിച്ച ബന്ധം സുഹൃത്തായും ജ്യേഷ്ടനായും ഭര്ത്താവായും പിന്നീട് യാഥാര്ത്യത്തിന്റെ സുര്യാംശം എല്ക്കുമ്പോള്വീണ്ടും സൌഹൃദത്തിലേക്ക് ഉള്വലിയുന്നൊരു  പരിണാമം.


ഇപ്പോഴും
 ഞാന്കഥ പറഞ്ഞു തുടങ്ങിയിട്ടില്ലഅത് ഏതു വിധത്തില്അവതരിപ്പിക്കണം എന്നും എനിക്കറിയില്ലഒത്തിരി കഥാപാത്രങ്ങള്കടന്നു വരാനുണ്ട്ആരുടെ ഭാഗത്ത് നിന്ന് കഥ പറഞ്ഞു തുടങ്ങും?


തന്നെക്കാള്
അഞ്ചു  വയസ്സ് കുറഞ്ഞ കൊച്ച്ചനുജനെയും നെഞ്ചില്ചേര്ത്തു പിടിച്ചു ദുരന്തത്തിന്റെ കലാപ ഭുമിയില്നിന്നും ദുബായ് എന്ന മഹാനഗരത്തിന്റെ പ്രൗഡിയുടെ പരവതാനിയിലേക്ക് നടന്നെത്തിയവള്‍. അച്ഛന്റെ ബിസിനസ്സിന്റെ ചുക്കാന്പിടിച്ചു സാങ്കേതിക  വിദ്യാഭ്യാസത്തില്ബിരുദം നേടിയവള്‍. ഒപ്പം അനുജന് ആധുനിക വൈദ്യശാത്ര പഠനവും അതിന്റെ ഉപരി പഠനവും ഒരുക്കി കൊടുത്തവള്‍. അതിനിടയിലെപ്പോഴോ ചെറുപ്പത്തില്പറഞ്ഞു വച്ച കല്യാണചെക്കന്വഴി മാറി നടന്നപ്പോള്തെല്ലും കരയാതെ അനുജനെ നെഞ്ചോട്ചേര്ത്തു ജീവിതത്തിന്റെ പരമ യഥാര്ത്യത്തിലേക്ക് നടന്നടുത്തവള്‍.
പരസ്പരം കാണാതെ -മെയിലിലുടെ കൈമാറിയ സന്ദേശങ്ങളിലുടെ വളര്ന്നുപടര്ന്നു പന്തലിച്ച ഒരു ആല്വൃക്ഷംചെറുകിളി കൂട്ടങ്ങല്സന്ധ്യക്ക്പറന്നെത്തി കുടൊരുക്കി മുട്ടയിടുന്നതും  കാത്തിരുന്നു അരയാല്വൃക്ഷം.
ഉണ്ണീ നീ ഒരിക്കല്എന്നോട് ചോദിച്ചു.
വിമല ആന്റി എന്തേ കല്യാണം കഴിച്ചില്ല...?"
"any love failure ..." സ്വതവേ ചുളിവു വീണ മുഖത്തെ ചുളിവുകളുടെ എണ്ണം അന്ന് കൂടുതലായതു നീ ശ്രദ്ധിച്ചിരുന്നില്ലകാരണം നീ കംബ്യുട്ടറിന്റെ നീല വെളിച്ചത്തില്ആത്മാംശം ഒട്ടുമില്ലാത്ത നിര്വ്വികാരങ്ങളായ വാക്കുകള്ഡിജിറ്റല്അക്ഷരങ്ങളായി വിരല്കൊണ്ടമര്ത്തി വിടുകയായിരുന്നു.
ഇനി ഞാനെന്തിനു നാണിക്കണംഎല്ലാം പറയാന്‍. വിമല പ്രണയിച്ചത് കാമത്തെ അല്ലമറിച്ച് അനുജന് വളരാന്ഒരാണിന്റെ ബലമുള്ള കൈതാങ്ങിനെയാണ്ഒടുവില്കണ്ടെത്തിയത് കുടുംബ ബന്ധങ്ങളുടെ ബന്ധനകെട്ടുകള്ക്കിടയില്നിന്നും എന്നും നിര്വ്വികാരനായി നോക്കി നിന്നു മരുപ്പച്ചയില്അഭയം തേടിയ ഒരു മലയാളി ഒമാന്കാരനെത്യാഗമാണോ വിമല ചെയ്തത്ഹേയ്...അല്ല .അരുതാത്തത് മോഹിക്കുകയും പിന്നീട് പിന്വലിക്കുകയും ചെയ്യുന്നത് എങ്ങനെ ത്യാഗമാകും?
ഇനി വയ്യ ഉണ്ണീ ..ഒന്നും പറയാന്‍...
കൈകള്വല്ലാതെ വിറയ്ക്കുന്നുഅതോ.. ഹൃദയമോ..അറിയില്ല
 അന്പത്തിയാറാം വയസ്സില്വര്ഷങ്ങള്മഞ്ഞു പെയ്തുറച്ച ജാലകചില്ലുടച്ചു തുറന്നു പത്തൊന്പതു വയസ്സുള്ള നിന്നോട് ഞാന് നോക്കികണ്ട ഒരു പഴയ പ്രണയത്തിന്റെ കഥ പറയാന്എനിക്കെങ്ങനെ കഴിയുന്നു?. അല്ലെങ്കില്തന്നെ ആത്മാര്ത്ഥ പ്രണയത്തെ കുറിച്ച് ഇവര്ക്കെന്തറിയാം.നിങ്ങളുടെ തലമുറ എന്നേ പ്രണയത്തിന്റെ ഭംഗിയും സൌന്ദര്യവും നൊമ്പരങ്ങളും പിന്നെ അതിനുള്ളില്ഊര്ന്നിറങ്ങുന്ന അനുപമികമായ വികാരവും ചാറ്റു റുമിലും SMS -നും പണയം വച്ചിരിക്കുന്നു.


ഞങ്ങള്
ക്കിന്നും പ്രണയം ഒരു തേങ്ങലാണ്നെറുകയില്വീണലിയുന്ന ഒരു തുള്ളി നനുത്ത പരിശുദ്ധിയുടെ മഞ്ഞിന്തുള്ളിയാണ്ഇനിയൊന്നു മയങ്ങട്ടെ ഞാന്‍. നിന്റെ മാഗസിന് വേണ്ടതിലധികം ഞാന്പറഞ്ഞു കഴിഞ്ഞിരിക്കുന്നു.വിസ്തരിച്ചു എല്ലാവരുടെയും കാഴ്ചപ്പാടുകള്ഇനിയും എനിക്ക് എഴുതാന്കഴിയുംപക്ഷെഅതിനു  നിന്റെ കൊച്ചു മാഗസിന്റെ എല്ലാ ഏടുകളും മതുയാകാതെ വരുംനീ എഴുതിയെടുക്കുക എന്റെ ചിട്ടയില്ലാതെ പറഞ്ഞു പോയ വാചകങ്ങള്‍. ഒരു ദിവസം  നിന്നെ ഞാന്കൊണ്ട് പോകാം വിമലയുടെ തറവാട്ടിലേക്ക്.
ഉണ്ണിക്കു അങ്ങനെയൊരു വാക്ക് കൊടുത്തെങ്കിലും അതിത്ര പെട്ടെന്നാകുമെന്നു ഞാന്കരുതിയിരുന്നില്ല.
 
വണ്ടി
 വളവു തിരിഞ്ഞെത്തുന്നത് മറ്റൊരു വളവിലേക്ക് തന്നെമറവിയുടെ ചുഴിക്കുത്തു വീണ വഴികള്‍. ഓര്മ്മയില്നിന്നും ചികഞ്ഞെടുത്തു ഉണ്ണിയോട് പറയുമ്പോള്അവന്റെ മുഖത്തെ ആകാംക്ഷ ഞാന്തിരിച്ചറിയുന്നുകുസൃതി നിറയുന്ന കണ്ണുകള്‍. കേട്ടുപരിചയം മാത്രമുള്ള മുത്തശ്ശിയുടെ കൂട്ടുകാരിയെ തേടിയുള്ള  യാത്രവളവുകള്ക്ക് നീളം കുടി വരുന്നുനഗരവീഥികള്നേരത്തെ അവസാനിച്ചിരുന്നുഇപ്പോള്പൊട്ടിപ്പൊളിഞ്ഞ പഴയ  ടാറിന്റെ ശേഷിപ്പികള്മാത്രംസമയം സന്ധ്യയോടടുക്കുന്നുവയല്വമ്പില്നിന്നും ചെറുജീവികളുടെ ഒച്ചയില്ലാത്ത പതിഞ്ഞ ശബ്ദം കേള്ക്കാംചുറ്റും വയലുകള്പച്ച പിടിച്ചു നില്ക്കുന്നുഅവയ്ക്കിടയിലുടെ ഒരു കലാകാരന്റെ ചിത്രം പോലെ വിജനമായ ഒരു പാത വളഞ്ഞു പുളഞ്ഞു പോകുന്നുഅമ്പലങ്ങളില്നിന്നും തമിഴും മലയാളവും കലര്ന്ന ഭക്തിഗാനം കേള്ക്കുന്നുണ്ട്.ഒറ്റപ്പെട്ട കുടിലുകളില്നിന്നും വെളിച്ചം റോഡിലേക്ക് ചിതറി കിടക്കുന്നുമരങ്ങളുടെ എണ്ണവും ഇരുട്ടും വിജനതയും വല്ലാതെ കനത്തു വരുന്നു.


ഒരു
 ആല്ത്തറ കഴിഞ്ഞു വണ്ടി നീങ്ങിയപ്പോള്ഞാന്പറഞ്ഞു.."ഉണ്ണി.,ഇനി അല്പ്പം കുടി പോയാല്ഒരു അത്താണി കാണാംഅവിടെ നിന്നും നോക്കിയാല്കാണാം  തറവാട്."
അത്താണിയോടു ചേര്ത്തു വണ്ടി നിറുത്തിഞാന്ഇറങ്ങാന്തുടങ്ങുമ്പോള്ഉണ്ണി ചോദിക്കുന്നുണ്ടായിരുന്നു
"ഇതുതന്നെയോ സ്ഥലം...?"  ഭാഗങ്ങളിലൊക്കെ ആള്താമസമുണ്ടോയെന്നു സംശയമാണ്."
"ഇത് തന്നെയാണ് സ്ഥലം." ഞാന്പറഞ്ഞു.
ദൂരെയുള്ള   തറവാടിന്റെ മേല്ക്കൂരയ്ക്കു  മുകളിലേയ്ക്ക് വളര്ന്നു നില്ക്കുന്ന മുത്തശ്ശി മാവും പടിപ്പുരയ്ക്കടുത്തുള്ള അരയാലും ആരെയും ഭയപ്പെടുത്തും വിധം പടര്ന്നു വ്യാപിച്ചു കിടക്കുന്നു...
വിമല.. നിന്നെ കാണാന്ഇതാ വന്നിരിക്കുന്നു...നീ ഇപ്പോഴും അയാളെ കാത്തിരിക്കുകയാണോ.. ഏകാന്തതയില്‍...
ഒടുവില്ഉണ്ണി കാണിച്ചു തന്ന കാടുപിടിച്ച വഴിയിലൂടെ പടിപ്പുര വാതില്കടന്നെത്തിയപ്പോള്വല്ലാത്ത വിജനത തോന്നിഒടിഞ്ഞു വീണു ഉണങ്ങി കിടന്നിരുന്ന ഒരു വലിയ മരക്കൊമ്പ് എടുത്തു മാറ്റി ഞങ്ങള്പൂമുഖത്തേക്ക് കടന്നുചവറുകള്അടിഞ്ഞു കുടി കിടന്ന ചവിട്ടു പടിയില്നിന്നും ഞാന്വിളിച്ചു.
"വിമലാ...." എന്റെ ശബ്ദം വല്ലാതെ ഇടറിയോ...
വര്ഷങ്ങളുടെ അനക്കമില്ലായ്മചുമരുകളില്എട്ടുകാലികള്ഉരുണ്ടു തടിച്ചു തുറിച്ചു നോക്കുന്നതുപോലെ തോന്നുന്നു.
ഉണ്ണി ചുറ്റും പകച്ചു നോക്കുകയാണ്. "മുത്തശ്ശീ ഇവിടെ ആരെങ്കിലും താമസികുന്നതായി  തോന്നുന്നില്ല  ..നമുക്ക് തിരിച്ചു പോകാം"
എന്റെ മനസ്സ് വല്ലാതെ വേദനിച്ചുഞാന്ഒരു പടി കുടി മുന്നോട്ടു കയറി ഒന്നുകൂടി ഉച്ചത്തില്വിളിച്ചു.
"വിമലാ...............................................വിമലാ..."
വീടിന്റെ തെക്ക് വശത്ത്നിന്നും കരിഇലകള്‍  എരിഞ്ഞമരുന്ന ശബ്ദം നീണ്ട ഇടവേളകൊടുവില്‍ പൂമുഗ വാതില്‍ തുറന്നു വാതിലുകള്തുറക്കുമ്പോള്മച്ചിന്റെ മുകളില്ചേക്കേറിയിരുന്ന കടവാതിലുകള്ഒച്ചയുണ്ടാക്കി പറക്കാന്തുടങ്ങി …
 അതെവിമല തന്നെചുളിവുകള്വീഴാത്ത മുഖത്തെ സ്വതവേയുള്ള തെളിച്ചം ഇപ്പോഴുമുണ്ട്... കണ്ണുകളിലെ തിളക്കം  ബാക്കിയുണ്ട്മൌനം നിറഞ്ഞ പുഞ്ചിരിയോടെ വിമല പറിഞ്ഞു തുടെങ്ങി അവളുടെ ഏകാന്തതയെപ്പറ്റി..കാത്തിരുന്നു പാഴായ യൗവ്വനത്തെ കുറിച്ച്... ഫ്ലാറ്റില്തനിച്ചുറങ്ങിയ രാത്രികള്‍ സന്ധ്യക്ക്മുന്പ് വിളക്കുകള്എല്ലാം കൊളുത്താന്ശഠിക്കുന്ന അനുജന്‍. അവന്ഓര്ത്തിട്ടുണ്ടാകും വെളിച്ചം നിറയുമ്പോള്രാത്രി ഭയന്ന് മടങ്ങിപ്പോകുമെന്ന്.
അതിനിടയിലെപ്പോഴോ ഞാന് ഒമാന്കാരനെപ്പറ്റി ചോദിച്ചുഒരു നീണ്ട നിശ്ശബ്ദതയ്ക്ക് ശേഷം അവള്പറഞ്ഞു:
എന്തായിരുന്നു എനിക്ക് അയാളോട് തോന്നിയത്പ്രണയമാണോഅതോ.. മറ്റെന്തെങ്കിലുമാണോ?


ഒടുവില്
യാത്ര പറഞ്ഞിറങ്ങുമ്പോള്ഇരുട്ട് വല്ലാതെ കനത്തിരുന്നു.പടിപ്പുര വാതില്ചാരിയടച്ചു വന്ന വഴിയെ ഞങ്ങള്തിരിച്ചു നടന്നുഅരോ വിളിക്കുന്നുനെഞ്ചു വല്ലാതെ ഉച്ചത്തില്പിടച്ചു.ഈയിടെയായി ഇങ്ങനെയാണ്ചെറിയ ആകാംക്ഷപോലും മനസ്സിനെ വല്ലാതെ സ്പര്ശിക്കുന്നു
"ആരാ...എവിടുന്നാ..?"  ശബ്ദത്തിനുടമ അടുത്തെത്തി ചോദിച്ചു.
"ഞങ്ങള്പൊന്നാനിയില്നിന്നും വരികയാണ് തറവാടിലേക്ക്  വന്നതാ..ഇനി തിരിച്ചു പോകുകയാണ്."
ഉണ്ണിയാണ് മറുപടി പറഞ്ഞത്.
"ങാ.." അയാളുടെ മറുപടി ഒരു മൂളലില്ഒതുക്കിപിന്നെ തുടര്ന്നു...
  വഴിയില്ഇപ്പോള്ആരും  നടക്കാറില്ലഎല്ലാം കാടു പിടിച്ചു കിടക്കുകയല്ലേ?”
ആര്ക്കാ ഇതൊക്കെ നോക്കാന്നേരം?" അയാള്ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞങ്ങള്അത്താണി ക്കരുകില്എത്തിയിരുന്നു.
അയാളെ കണ്ടാല്ഏതോ അമ്പലത്തിലെ പൂജാരിയാണെന്നു തോന്നുംമേലാകെ ഭസ്മം പൂശിയിട്ടുണ്ട്പിന്നെ ദേഹത്തു കുറുകെ കിടക്കുന്ന ഒരു പൂനുലും.
"ആട്ടെനിങ്ങള്ആരെ കാണാനാണ് വന്നത്അയാള്ചോദിച്ചു.
ഉണ്ണി മറ്റെന്തോ പറയാന്തുടങ്ങുമ്പോഴേക്കും ഞാന്ഇടയില്കയറി പറഞ്ഞു:   . " വിമലയെ കാണാന്‍"
"വിമലയെ കാണാനോ.. !!അയാളുടെ വാക്കുകളില്അത്ഭുതം നിഴലിച്ചുഏതോ വിചിത്ര ജീവിയെ കണ്ടിട്ടെന്ന പോലെ അയാള്ഞങ്ങളെ തുറിച്ചു നോക്കിഏതാനും നിമിഷത്തെ നിശ്ശബ്ദതപിന്നെ അയാള്ശബ്ദം താഴ്ത്തി പറഞ്ഞു:
"ഏതാണ്ട് അഞ്ചു പത്തു വര്ഷം മുന്പ് ഇവിടെ ഉണ്ടായിരുന്നു.പിന്നെ കേട്ടു അവര്മരണപ്പെട്ടുവെന്നു അതും..ദുര്മ്മരണമായിരുന്നത്രേ!!  ശിവ.!.ശിവ..!.. തറ വാടിന്റെ ഒരു ശാപം. "
ഇതും പറഞ്ഞു അയാള്നടന്നു നീങ്ങി.
                            
                                    ****************                         

No comments:

Post a Comment