Saturday, 20 April 2013

പെയ്തൊഴിയാത്ത ജീവിതങ്ങൾ


{PONNANI  FACEBOOK GROUP  SHORT STORY COMPETITION , STORY ID -1005}



അന്നു
ഏറെ വൈകിയാണു  ചെന്നൈ എഗ്മൂര്ട്രെയിന്എറണാകുളം റെയില്വേസ്റ്റേഷനില്‍  എത്തിയത് .ഞാനും എന്റെ കൂട്ടുകാരന്സമറും സ്റ്റേഷനില്ട്രെയിനിറങ്ങിയപ്പോള്സമയം 1 2 . 1 5 കഴിഞ്ഞിരുന്നു . അടുത്ത ദിവസം നേരത്തെ ജോലിക്ക് പോകേണ്ടതിനാല്‍  റൂമിലേക്കുള്ള നടത്തം ഞങ്ങളൊന്നു ധൃ തിയിലാക്കി. റെയില്പാളം കട ന്നു  ഇടവഴിയിലൂടെ വേണം റൂ മിലെക്കെത്താന്‍ . ഇരുട്ടത്ത്റെയില്മുറിച്ചു  കടക്കുന്നതിനിടയിലാണ് ഒരു പെണ്കുട്ടി പാളത്തില്കിടക്കുന്നത് ഞങ്ങളുടെ കണ്ണില്പെട്ടത്. പാളത്തിലൂടെ ട്രെയിന്ഉടനെ വരുന്നതിനാല്സമര്അവളോട്പാളത്തില്നിന്നും എഴുന്നേല്ക്കാന്പറഞ്ഞു.എന്നാല്അവളൊന്നു ദയനീയമായി ഞങ്ങളെ നോക്കിയതെ ഉള്ളൂ . ട്രെയിനിന്റെ ശബ്ദം കൂടുതല്കൂടുതല്അടുത്ത് വരുന്നതായി ഞങ്ങള്ക്തോന്നി. മാത്രമല്ല റെയില്വേ പോലീസിന്റെ  കണ്ണില്പെട്ടാല്ഞങ്ങളെല്ലാവരും കുടുങ്ങും . അതിനാല്സമര്അവളുടെ കൈക് പിടിച്ചു പാള ത്തില്നിന്നും വലിച്ചു കയറ്റി. ഇടവഴിയിലേക്ക് മാറ്റി നിര്ത്തി കാര്യങ്ങള്ചോദിച്ചപ്പോള്കുട്ടി കരയാന്തുടങ്ങി.പൊതുവെ ഇത്തരം കാര്യങ്ങളില്സമറിനൊരല്പം പക്വത  കൂടുതലുള്ളതിനാല്അവന്അവളെ സമാധാനിപ്പിച്ചു കാര്യങ്ങള്തുറന്നു പറയാന്‍  ധൈര്യംകൊടുത്തു .അല് നേരത്തെ മൗനത്തിനു ശേഷം അവള്കാര്യങ്ങള്പറഞ്ഞു. എറണാകുളത്തെ പ്രശസ്തമായ ഒരു കോളേജില്പഠിക്കുകയായിരുന്ന  അവള്അവിടത്തെ ഒരു പയ്യനുമായി പ്രണയതിലായി. ഇന്നവരുടെ പരീക്ഷ കഴിഞ്ഞു കോളേജിലെ അവസാന ദിവസമായിരുന്നു. പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന അവളെ വീട്ടുകാരെ കാണിക്കാനാണെന്ന്   പറഞ്ഞു പയ്യന്‍   മറ്റൊരു  സ്ഥലം വരെ കൊണ്ട് പോയി  . അവിടെ വെച്ച് അവന്‍  അവളോട്മോശമായി പെരുമാറാന്ശ്രമിച്ചു. അതിനു  തയ്യാറാകാതിരുന്ന അവളെ  ഉപദ്രവിക്കാന്തുടങ്ങിയപ്പോള്അവള്അവനില്നിന്നും കുതറി ഓടി രക്ഷപ്പെട്ടു.മനസ്സില്താന്ചീത്തയായെന്ന തോന്നലും വീട്ടില്‍  വൈകി ചെന്നാലുമുള്ള ബവിഷ്യതും ആലോചിച്ചപ്പോള്ചാഞ്ചല്യം വന്ന മനസ്സു അവളെ ഇവിടെ എത്തിച്ചതാണെന്ന് അവള്വിവരിച്ചതില്നിന്നും ഞങ്ങള്ക്ക് മനസ്സിലായി

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്സമര്അവളോട്പറഞ്ഞു "കഴിഞ്ഞതെല്ലാം ഒരു ദു സ്വപ്നം പോലെ കുട്ടി മറക്കണം. ജീവിതത്തില്തെറ്റ് പറ്റാത്തവരായി ആരുമില്ല. തെറ്റിനെ ഇനി ആവര്ത്തിക്കില്ല എന്ന ഉറച്ച മനസ്സോടെ ഭാവിയിലെ നല്ല ജീവിതത്തെ ഒരുക്കിയെടുക്കണം. നീ ചീത്തയായെന്ന ബോധം നിന്റെ മനസ്സില്വേണ്ട. നിന്റെ മനസ്സില്നന്മ ഉള്ളത് കൊണ്ടാനു നീ അതില്നിന്നും മാറി ഓടി വന്നത് ". അതിനു ശേഷം  അവളെയും കൂട്ടി സമര്സ്റ്റേഷന്മാസ്റ്ററുടെ കാബിനുള്ളിലേക്ക് കൊണ്ട് പോയി .  "സര്‍ , കുട്ടിയുടെ ബാഗും പണവും  നഷ്ടപ്പെട്ടു. അതില്വിഷമിച്ചു വീട്ടില്പോകാതെ ഇവിടിരിക്കുകയായിരുന്നു . സര് കുട്ടിയുടെ വീട്ടില്വിളിച്ചു വീട്ടുകാരെ കാര്യങ്ങള്ബോധ്യപ്പെടുത്തി കുട്ടിയെ അവരെ ഏല്പിക്കാന്സഹായിക്കണം "  സമറിന്റെ വാക്ക് കേട്ട് നല്ലവനായിരുന്ന മാസ്റ്റര്അതിനു സമ്മതിച്ചു . നടന്ന കാര്യങ്ങളൊന്നും വീട്ടുകാരോട് പറയണ്ട എന്ന് പെണ്കുട്ടിയോട്  പറഞ്ഞു ഞങ്ങള്റൂമിലേക്ക്യാത്രയായി. മടങ്ങുമ്പോള് കുട്ടി മുഖത്ത്  ഞങ്ങള്ക്കായി ബാക്കി വെച്ച മന്ധസ്മിതത്തിനു ഒരു നന്ദിയുടെ സ്പര്ശമുണ്ടായിരുന്നു .അന്നത്തെ സംഭവത്തില്‍  എനിക്കെന്റെ കൂട്ടുകാരനില്അതിയായ മതിപ്പ് തോന്നി.  

                                      രണ്ടര വര്ഷം കഴിഞ്ഞു.ഇന്ന് സമറിന് പെണ്ണ് നോക്കാനായി പോകുകയാണ്. കൂടെ ഞാനുമുണ്ട് . ഇരിങ്ങാലക്കുട കവലയിലെത്തി  ചോദിച്ചറിഞ്ഞു പെണ്ണിന്റെ വീട്ടിലെത്തിയപ്പോള്അല്പം വൈകിയിരുന്നു . ഞങ്ങളെ കണ്ട ഉടന്പെണ്ണിന്റെ ബാപ്പ വന്നു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി . പതിവ് സംഭാഷണങ്ങള്ക് ശേഷം കയ്യില്ചായയുമായി പെണ്കുട്ടി  കടന്നു വന്നു .പെണ്കുട്ടിയെ കണ്ട സമറും ഞാനുമൊന്നു ഞെട്ടി.രണ്ടര വര്ഷം മുന്പ് ഞങ്ങള്റെയില്വേ പാളത്തില്‍  കണ്ട അതെ കുട്ടി. തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു ഞങ്ങള്അവിടെ നിന്നിറങ്ങുമ്പോള് കുട്ടിയുടെ മുഖത്ത്  ഒരു നിര്ന്നിമേഷ ഭാവമായിരുന്നു. പക്ഷെ തിരിച്ചു വന്ന  സമര്  
ആലോചനയില്താല്പര്യമില്ലെന്ന് പെണ്ണ് വീട്ടുകാരെ അറിയിച്ചു. എനിക്കവനോട് ദേഷ്യം തോന്നി. ഞാനവനോട്  കാരണം തിരക്കി. അവന്പണ്ടത്തെ സംഭവം എടുത്തിട്ടു.ഇങ്ങനെ ഒരു സംഭവം  മനസ്സില്വെച്ച് കുട്ടിയെ സ്വീകരിക്കാനുള്ള വലിയ മനസ്സോന്നും തനിക്കില്ലെന്നു അവന്എന്നോട് പറഞ്ഞു.  അവന്റെ പിന്മാറ്റം പെണ്കുട്ടിയെ മാനസികമായി തകര്ക്കുകയെ ഉള്ളൂവെന്ന് ഞാന്അവനോടു പറഞ്ഞിട്ടും  അതൊന്നും കേള്ക്കാന്അവന്കൂട്ടാക്കിയില്ല . എനിക്കവനോട് എന്തെന്നില്ലാത്ത പുച്ഛം തോന്നി . വാക്കില്കവിത വിരിയിച്ചു പ്രവര്ത്തിയില്പുലഭ്യം പറയുന്ന നമ്മുടെ സദാചാരബോധത്തിന്റെ നിഴലാണ്  അവനുമെന്നു ഞാന്മനസ്സിലാക്കി .

                           മനസ്സ് കൊണ്ട് വ്യഭിചരിക്കാത്ത ഒരു മനുഷ്യനും ലോകത്തില്ല എന്ന ഉത്തമ വിശ്വാസം എനിക്കുണ്ടായിരുന്നു . അത് കൊണ്ട് പെണ്കുട്ടിയുടെ നിരപരാധിത്വം പൂര്ണമായി ബോധ്യമുള്ള എനിക്കവളില്ഒരു  കുറവുള്ളതായി തോന്നിയില്ല. ഞാന്എന്റെ വീട്ടുകാരുമായി ചെന്നു പെണ്കുട്ടിയെ പോയി കണ്ടു .പതിവുരീതിക്ക് ശേഷം ഞാന്പെണ്കുട്ടിയുമായി അല്പം മാറി നിന്ന് സംസാരിച്ചു.ഞാന്ഉണ്ടായ കാര്യങ്ങളൊക്കെ അവളോട്പറഞ്ഞു. അവളുടെ കണ്ണുകള്ഈറനണി യുന്നുണ്ടായിരുന്നു.        " ജീവിതത്തിലെ മുന്നോട്ടുള്ള യാത്രയില്ഒരുമിച്ചു പോകാന്‍,എനിക്ക് സമ്മതമാണ്. അതിനു  കുട്ടിക്ക് ഇഷ്ടക്കേട് വല്ലതുമുണ്ടോ?"  എന്ന എന്റെ ചോദ്യത്തിന് എന്റെ  കാല്കല്‌  വീണ അവളെ ഞാന്കൈ പിടിച്ചുയര്ത്തിയത് എന്റെ ജീവിതത്തിലേക്കായിരുന്നു ....കൃത്രിമത്വം  നിറഞ്ഞ സദാചാരബോധത്തിന്റെ വേലിക്കെട്ടുകള്ക്കപ്പുറത്തെ നല്ല   ജീവിത നാളുകളിലേക്ക്  ... 


സമര്പ്പണം : മനസ്സിന്റെ  നേര്  ജീവിതത്തില്പകര്ത്തിയ  എന്റെ പ്രിയ കൂട്ടുകാരന്‌. .......

No comments:

Post a Comment